---
title: "സംസ്ഥാന ഭിന്നശേഷി അവാർഡ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്ന് ബഷീർ പാണപ്പുഴ ഏറ്റുവാങ്ങി"
english_title: "basheer panappuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173005/basheer-panappuzha"
published_at: "2023-12-28T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d9b6a496e5_news-card.jpg"
keywords: []
---

# സംസ്ഥാന ഭിന്നശേഷി അവാർഡ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്ന് ബഷീർ പാണപ്പുഴ ഏറ്റുവാങ്ങി

> **Lead Summary:** **പരിയാരം: **ഭിന്നശേഷി ക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുക്കുന്നതിനുളള കണ്ടു പിടുത്തത്തിനുള്ള ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി അവാർഡ് ബഷീർ പാണപ്പുഴ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്ന് ഏറ്റുവാങ്ങി.

## Article Content

**പരിയാരം: **ഭിന്നശേഷി ക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുക്കുന്നതിനുളള കണ്ടു പിടുത്തത്തിനുള്ള ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി അവാർഡ് ബഷീർ പാണപ്പുഴ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്ന് ഏറ്റുവാങ്ങി.

  ഭിന്നശേഷി വിഭാഗക്കാർക്ക് പരസഹായമില്ലാതെ സഞ്ചരിക്കാനും സ്വയം തൊഴിൽ ചെയ്യുവാനും റാമ്പില്ലാത്ത ഇടങ്ങളിൽ പോലും ഇതിന്റെ ഓട്ടോ മറ്റിക്ക് റാമ്പ് ഉപയോഗിച്ച് ഇറങ്ങുവാനും കയറുവാനും കഴിയുന്ന വിധത്തിലുള്ള ഇലട്രിക്ക് സ്കൂട്ടർ സ്വന്തമായി നിർമ്മിച്ചാണ് ബഷീർ പാണപ്പുഴ സംസ്ഥാന പുരസ്ക്കാരത്തിനർഹനായത്.

ബഷീർ പാണപ്പുഴയെ കുറിച്ച് ദീപിക വാർത്ത നൽകിയിരുന്നു.കോഴിക്കോട് വെള്ളിമാടുകുന്ന് ജൻ്റർ പാർക്കിൽ വച്ചാണ് സംസ്ഥാന ഭിന്നശേഷി പുരസ്കാര വിതരണം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173005/basheer-panappuzha)