---
title: "കോൺഗ്രസ്സ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി മുൻകാല പ്രവർത്തകരെ ആദരിച്ചു"
english_title: "Congress Foundation Day celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172941/congress-foundation-day-celebrations"
published_at: "2023-12-28T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d60962861b_news-card.jpg"
keywords: []
---

# കോൺഗ്രസ്സ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി മുൻകാല പ്രവർത്തകരെ ആദരിച്ചു

> **Lead Summary:** **പരിയാരം :** ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു സിപിഎം അക്രമ രാഷ്ട്രീയത്തെ അതിജീവിച്ച് കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്തുന്നതിൽ നിർണായ പങ്കു വഹിച്ച് വാർദ്ധക്യത്താൽ വീടുകളിൽ വിശ്രമ ജീവിതം നയിക്കുന്ന പരിയാരം സെന്ററിലെ ഇ. രാമദാസ് നമ്പ്യാർ, ഇ കെ പങ്കജാക്ഷി അമ്മ എന്നിവരെ അവരുടെ വീടുകളിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി കുഞ്ഞപ്പൻ ആദരിച്ചു.

## Article Content

**പരിയാരം :** ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു സിപിഎം അക്രമ രാഷ്ട്രീയത്തെ അതിജീവിച്ച് കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്തുന്നതിൽ നിർണായ പങ്കു വഹിച്ച് വാർദ്ധക്യത്താൽ വീടുകളിൽ വിശ്രമ ജീവിതം നയിക്കുന്ന പരിയാരം സെന്ററിലെ ഇ. രാമദാസ് നമ്പ്യാർ, ഇ കെ പങ്കജാക്ഷി അമ്മ എന്നിവരെ അവരുടെ വീടുകളിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി കുഞ്ഞപ്പൻ ആദരിച്ചു.

പരിയാരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ എ ടി ജനാർദ്ദനൻ , വി.വി രാജൻ,വി വി സി ബാലൻ,മണ്ഡലം വൈസ് പ്രസിഡണ്ട് പി വിനോദ് മാസ്റ്റ്ർ ,പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് കെ വി സുരാഗ് , ഇ രാമദാസ് നമ്പ്യാർ, ഇ.കെ. പങ്കജാക്ഷി അമ്മ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172941/congress-foundation-day-celebrations)