---
title: " യുവാവ്  തീവണ്ടി തട്ടി മരിക്കാനിടയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ"
english_title: "Three people have been arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172939/three-people-have-been-arrested"
published_at: "2023-12-28T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d5f607fed1_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

#  യുവാവ്  തീവണ്ടി തട്ടി മരിക്കാനിടയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **തൃക്കരിപ്പൂർ: **ഫുട്ബോൾ താരവുംപയ്യന്നൂർ കോളേജ് ഫുട്ബോൾ ടീമിലെ മുൻ കാലഗോൾകീപ്പറുമായിരുന്ന തൃക്കരിപ്പൂർ കൊയോങ്കരയിലെ കാര്യത്ത് അഭിജിത്ത് തീവണ്ടി തട്ടി മരിക്കാനിടയായ സംഭവത്തിൽ നരഹത്യാശ്രമത്തിന് മൂന്ന് പേരെ ചന്തേര പോലീസ് പിടികൂടി. കൊയോങ്കരയിലെ കെ.ധനേഷ് , കെ.ജയൻ , എടാട്ടുമ്മലിലെ ഉല്ലാസ് എന്ന നിഖിൽ എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജി .പി. മനുരാജ് അറസ്റ്റു ചെയ്തത്.തീവണ്ടി തട്ടി മരിച്ച അഭിജിത്തിൻ്റെ സുഹൃത്ത് കൊയോങ്കരയിലെ നാരോത്ത് വീട്ടിൽ ജീവസ് ചന്ദ്രൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്താണ് പ്രതികളെ അറസ്റ്റു ചെയ്തത്.

## Article Content

**തൃക്കരിപ്പൂർ: **ഫുട്ബോൾ താരവുംപയ്യന്നൂർ കോളേജ് ഫുട്ബോൾ ടീമിലെ മുൻ കാലഗോൾകീപ്പറുമായിരുന്ന തൃക്കരിപ്പൂർ കൊയോങ്കരയിലെ കാര്യത്ത് അഭിജിത്ത് തീവണ്ടി തട്ടി മരിക്കാനിടയായ സംഭവത്തിൽ നരഹത്യാശ്രമത്തിന് മൂന്ന് പേരെ ചന്തേര പോലീസ് പിടികൂടി. കൊയോങ്കരയിലെ കെ.ധനേഷ് , കെ.ജയൻ , എടാട്ടുമ്മലിലെ ഉല്ലാസ് എന്ന നിഖിൽ എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജി .പി. മനുരാജ് അറസ്റ്റു ചെയ്തത്.തീവണ്ടി തട്ടി മരിച്ച അഭിജിത്തിൻ്റെ സുഹൃത്ത് കൊയോങ്കരയിലെ നാരോത്ത് വീട്ടിൽ ജീവസ് ചന്ദ്രൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്താണ് പ്രതികളെ അറസ്റ്റു ചെയ്തത്.

അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും ക്രിസ്മസ് രാത്രിയിൽ 9 മണിയോടെ കൊയോങ്കര ഗ്രൗണ്ടിൽ സൈക്കിൾ ആഭ്യാസ പ്രകടനം കാണാനെത്തിയ അഭിജിത്തിനെ ഒരു സംഘം മർദ്ദിച്ച സംഭവമുണ്ടായിരുന്നു.പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. വീട്ടിലെത്തിയെങ്കിലും പിന്നീട് കാണാതായ യുവാവിനെ പുലർച്ചെ 2.45 ഓടെ തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിന് സമീപത്തെ റെയിൽവെ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം തീവണ്ടിയതാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും സംഭവത്തിന് മുമ്പ് യുവാവ് മർദ്ദനത്തിനിരയായതാണ് മരണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊയോങ്കരയിലെ കാര്യത്ത് ജനാർദ്ദനൻ്റെയും ചന്ദ്രമതിയുടെയും മകനായ അഭിജിത്തിൻ്റെ ഏക സഹോദരി സാന്ദ്ര.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172939/three-people-have-been-arrested)