---
title: "സ്റ്റുഡന്റ് പോലീസ് കേഡറ്റ് കണ്ണൂർ റൂറൽ ജില്ലാ സഹവാസ ക്യാമ്പിന് ചെറുതാഴം എച്ച്എസ്എസിൽ തുടക്കമായി"
english_title: "The Student Police Cadet Kannur Rural District Sahavasa Camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172733/the-student-police-cadet-kannur-rural-district-sahavasa-camp"
published_at: "2023-12-27T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c429c655e9_Untitled-2-web.jpg"
keywords: []
---

# സ്റ്റുഡന്റ് പോലീസ് കേഡറ്റ് കണ്ണൂർ റൂറൽ ജില്ലാ സഹവാസ ക്യാമ്പിന് ചെറുതാഴം എച്ച്എസ്എസിൽ തുടക്കമായി

> **Lead Summary:** സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് കണ്ണൂർ റൂറൽ ജില്ല സഹവാസ ക്യാമ്പ് FOMO 23 ചെറുതാഴം ജി എച്ച് എസ് എസ്സിൽ കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി എം.ഹേമലത ഐ പി എസ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കണ്ണൂർ റൂറൽ അഡീ. എസ് പി ടി.പി. രഞ്ജിത്ത് ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു.

## Article Content

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് കണ്ണൂർ റൂറൽ ജില്ല സഹവാസ ക്യാമ്പ് FOMO 23 ചെറുതാഴം ജി എച്ച് എസ് എസ്സിൽ കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി എം.ഹേമലത ഐ പി എസ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കണ്ണൂർ റൂറൽ അഡീ. എസ് പി ടി.പി. രഞ്ജിത്ത് ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു അദ്ധ്യക്ഷനായിരുന്നു. എസ് പി സി കണ്ണൂർ റൂറൽ ഡി എൻ ഒ രമേശൻ. വി, ഡി വൈ എസ് പി നാർക്കോടിക് സെൽ സ്വാഗതം പറഞ്ഞു. കെ. ഇ.പ്രേമചന്ദ്രൻ, ഡിവൈഎസ്പി പയ്യന്നൂർ, നളിനാക്ഷൻ (ഐ പി എസ് എച്ച് ഒ പരിയാരം), ഉണ്ണികൃഷ്ണൻ ടിവി (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെറുതാഴം ഗ്രാമപഞ്ചായത്ത്) , വസന്ത എസ് (ഹെഡ്മിസ്ട്രസ് ചെറുതാഴം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ), അഡ്വക്കേറ്റ് പ്രമോദ് (പി.ടി.എ പ്രസിഡണ്ട്), ഫയർ ഓഫീസർ പ്രഭാകരൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

എസ് പി സി കണ്ണൂർ റൂറൽ എ ഡി എൻ ഒ പ്രസാദ്.കെ നന്ദി പ്രകാശിപ്പിച്ചു. കണ്ണൂർ റൂറൽ ജില്ലയിലെ 43 സ്കൂളുകളിൽ നിന്നുമുള്ള 320 ഓളം കുട്ടികളും എസ് പി സിയുടെ സ്കൂളുകളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരും ക്യാമ്പിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172733/the-student-police-cadet-kannur-rural-district-sahavasa-camp)