---
title: "എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്: സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയത് ഒരു തെളിവും ഇല്ലാതെ"
english_title: "MV Govindan defamation case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172730/mv-govindan-defamation-case"
published_at: "2023-12-27T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c3ffe6b101_Untitled-2-web.jpg"
keywords: []
---

# എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്: സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയത് ഒരു തെളിവും ഇല്ലാതെ

> **Lead Summary:** എംവി ഗോവിന്ദൻ മാസ്റ്ററെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി സ്വർണ്ണ കടത്ത് കേസ് പ്രതിസ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് എതിരായ പരാതിയിൽ നിന്ന് പിന്മാറാൻ 30 കോടി എം വി ഗോവിന്ദൻ വിജേഷ് പിള്ള മുഖേന വാഗ്ദാനം ചെയ്തെന്ന ആരോപണമായിരുന്നു സ്വപ്ന ഉന്നയിച്ചത്.

## Article Content

എംവി ഗോവിന്ദൻ മാസ്റ്ററെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി സ്വർണ്ണ കടത്ത് കേസ് പ്രതിസ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് എതിരായ പരാതിയിൽ നിന്ന് പിന്മാറാൻ 30 കോടി എം വി ഗോവിന്ദൻ വിജേഷ് പിള്ള മുഖേന വാഗ്ദാനം ചെയ്തെന്ന ആരോപണമായിരുന്നു സ്വപ്ന ഉന്നയിച്ചത്.

പണം വാഗ്ദാനം ചെയ്തതിന് തെളിവ് കൈവശമുണ്ടെന്നായിരുന്നു സ്വപ്നയുടെ വാദം. എന്നാൽ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ സ്വപ്ന തെളിവുകൾ ഇല്ലെന്നാണ് പറഞ്ഞത്. ഹിന്ദി ഗോവിന്ദൻ എതിരെ ഗൂഢാലോചന എന്ന പരാതിയിലാണ് സ്വപ്നയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

കോൾ റെക്കോർഡോ വാട്സ്ആപ്പ് ചാറ്റോ തെളിവായി ഇല്ല. വിജേഷ് വിളിച്ച സമയം ഉപയോഗിച്ച ഫോൺ എക്സ്ചേഞ്ച് ചെയ്ത പുതിയ ഫോൺ വാങ്ങി എന്നും സ്വപ്ന പറഞ്ഞു. കണ്ണൂർ എസിപി ടി കെ രത്നകുമാറും പയ്യന്നൂർ ഡിവൈഎസ്പി കെ പ്രേമചന്ദ്രനും ചേർന്നാണ് സ്വപ്നയെ കണ്ണൂരിൽ ഇന്ന് ചോദ്യം ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172730/mv-govindan-defamation-case)