---
title: "കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ.അനിലിനെ തലശേരി സ്‌പെഷ്യല്‍ സബ്ജയിലിലടച്ചു"
english_title: "Thaliparam Taluk Supply Officer PK Anil, who was caught while accepting bribe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172558/thaliparam-taluk-supply-officer-pk-anil-who-was-caught-while-accepting-bribe"
published_at: "2023-12-27T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bc21b4d493_news-card.jpg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ.അനിലിനെ തലശേരി സ്‌പെഷ്യല്‍ സബ്ജയിലിലടച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ.അനിലിനെ ജനുവരി 10 വരെ റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ സബ്ജയിലിലടച്ചു. ഇന്നലെ വൈകുന്നേരമാണ് ഇയാൾ 5000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ.അനിലിനെ ജനുവരി 10 വരെ റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ സബ്ജയിലിലടച്ചു. ഇന്നലെ വൈകുന്നേരമാണ് ഇയാൾ 5000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് പിടിയിലായത്.

കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റിലായ ഇയാളെ രാത്രി വൈകിയാണ് തലശേരി വിജിലന്‍സ് ജഡ്ജിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലന്‍സ് ജഡ്ജി ടി.മധുസൂതനന്റെ വസതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്.

ഇയാളുടെ ഓഫീസ് മേശക്കകത്ത് ഉണ്ടായിരുന്ന 20,000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. ഇയാളുടെയും ഭാര്യ, മകന്‍ എന്നിവരുടെയും പേരിലുള്ള ആറ് ക്രെഡിറ്റ് കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172558/thaliparam-taluk-supply-officer-pk-anil-who-was-caught-while-accepting-bribe)