---
title: "പ്രധാനമദ്യ വില്പനക്കാരനായ യുവാവ് 5 ലിറ്റർ പുതുച്ചേരി മദ്യവുമായി പിടിയിലായി"
english_title: "caught with 5 liters of Puducherry liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172521/caught-with-5-liters-of-puducherry-liquor"
published_at: "2023-12-27T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ba9ec5d0e2_news-card.jpg"
keywords: []
---

# പ്രധാനമദ്യ വില്പനക്കാരനായ യുവാവ് 5 ലിറ്റർ പുതുച്ചേരി മദ്യവുമായി പിടിയിലായി

> **Lead Summary:** ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവി ന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.സി. വാസുദേവന്റെ നേതൃത്വത്തിൽ മാമ്മാനം,പെരുവളത്ത്പറമ്പ്, ഇരിക്കൂർ ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഇരിക്കൂർ ടൗണിൽ നാളുകളായി മാഹി മദ്യ വില്പന നടത്തിവന്ന യുവാവിനെ പിടികൂടി.

## Article Content

ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവി ന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.സി. വാസുദേവന്റെ നേതൃത്വത്തിൽ മാമ്മാനം,പെരുവളത്ത്പറമ്പ്, ഇരിക്കൂർ ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഇരിക്കൂർ ടൗണിൽ നാളുകളായി മാഹി മദ്യ വില്പന നടത്തിവന്ന യുവാവിനെ പിടികൂടി.

ഇരിക്കൂർ ടൗണിൽ താമസിക്കുന്ന കുന്നുമ്പുറത്ത് വീട്ടിൽ കെ.പി. റിയാസ്(46) എന്നയാളെയാണ് അഞ്ച് ലിറ്റർ മാഹി മദ്യം സഹിതം അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്..

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവ് ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.എ. രഞ്ചിത്ത്കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172521/caught-with-5-liters-of-puducherry-liquor)