---
title: " കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് യൂണിറ്റ്  എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു"
english_title: "Kayee Sahib Training College Unit NSS "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172515/kayee-sahib-training-college-unit-nss"
published_at: "2023-12-27T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ba332e4f18_news-card.jpg"
keywords: []
---

#  കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് യൂണിറ്റ്  എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ് :** കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് യൂണിറ്റ് എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് കീഴാറ്റൂർ ഗവൺമെന്റ് എൽപി സ്ക്കൂളിൽ സമാപിച്ചു. സമാപന സംഗമം കേരള സർക്കാർ വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പി. എസ് മനേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് :** കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് യൂണിറ്റ് എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് കീഴാറ്റൂർ ഗവൺമെന്റ് എൽപി സ്ക്കൂളിൽ സമാപിച്ചു. സമാപന സംഗമം കേരള സർക്കാർ വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പി. എസ് മനേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കോളേജ് മാനേജർ അഡ്വ എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി.വാർഡ് കൗൺസിലർ ഒ. സുഭാഗ്യം,സിഡിഎംഎ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി. പി ഖാസിം,കെ. വി ഫൈസൽ, ബിജുമോൻ,പുല്ലായിക്കൊടി ചന്ദ്രൻ, അശോകൻ, ഹർഷ ഹരിദാസ്,അനുശ്രീ,യദു കൃഷ്ണ സംസാരിച്ചു.

വിവിധ സെഷനുകളിൽ ശാഫി പാപ്പിനിശ്ശേരി,റിയാസ് മാങ്ങാട്,നവാസ് മന്നൻ,ഒഎം അബ്ദുൽ ലത്തീഫ്,സി. വി ബാലചന്ദ്രൻ,സജീവൻ കുയിലൂർ,ഷമ്മാസ് ക്ലാസെടുത്തു.നാടൻപാട്ട് ശിൽപ്പശാല, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രദേശ വാസികൾ ചേർന്നുള്ള കലാസന്ധ്യ, ചുമർ ചിത്രരചന,സേവന- സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവയും നടന്നു. യൂണിയൻ ചെയർമാൻ കെ. എസ് അബ്ദുൽ അസീസ് അംജദ് അഹമ്മദ്,ടി.വി ഐശ്വര്യ, വി. രമ്യ, രോഹിത്ത്, ഹസീന നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172515/kayee-sahib-training-college-unit-nss)