---
title: "ഫുട്ബോൾ താരവും പയ്യന്നൂർ കോളേജ് ഫുട്ബോൾ ടീമിലെ മുൻകാല ഗോൾകീപ്പറുമായിരുന്ന യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "abhijith"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172406/abhijith"
published_at: "2023-12-26T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658acf4b3a9f0_Untitled-2-web.jpg"
keywords: []
---

# ഫുട്ബോൾ താരവും പയ്യന്നൂർ കോളേജ് ഫുട്ബോൾ ടീമിലെ മുൻകാല ഗോൾകീപ്പറുമായിരുന്ന യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തൃക്കരിപ്പൂർ: **ഫുട്ബോൾ താരവുംപയ്യന്നൂർ കോളേജ് ഫുട്ബോൾ ടീമിലെ മുൻ കാലഗോൾകീപ്പറുമായിരുന്ന തൃക്കരിപ്പൂർ കൊയോങ്കരയിലെ കാര്യത്ത് അഭിജിത്തിനെ യാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**തൃക്കരിപ്പൂർ: **ഫുട്ബോൾ താരവുംപയ്യന്നൂർ കോളേജ് ഫുട്ബോൾ ടീമിലെ മുൻ കാലഗോൾകീപ്പറുമായിരുന്ന തൃക്കരിപ്പൂർ കൊയോങ്കരയിലെ കാര്യത്ത് അഭിജിത്തിനെ യാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ജനാർദ്ദനൻ – ചന്ദ്രമതി ദമ്പതികളുടെ മകനാണ്. ഇന്നലെ രാത്രി കൊയോങ്കര ഗ്രൗണ്ടിൽ സൈക്കിൾ ആഭ്യാസ പ്രകടനം കാണാനെത്തിയ അഭിജിത്തിനെ നാലംഗ സംഘം മർദ്ദിച്ച സംഭവമുണ്ടായിരുന്നു.

പിന്നീട് വീട്ടിലെത്തിയെങ്കിലുംകാണാതായ യുവാവിനെ പുലർച്ചെ 2.45 ഓടെ തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിന് സമീപത്തെ റെയിൽവെ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്.ഏക സഹോദരി: സാന്ദ്ര (നഴ്സിംഗ് വിദ്യാർത്ഥിനി ). വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172406/abhijith)