---
title: "ശബരിമലയിൽ മണ്ഡല പൂജ നാളെ"
english_title: "Mandalapooja "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172338/mandalapooja"
published_at: "2023-12-26T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ace47c59c0_Untitled-2-web.jpg"
keywords: []
---

# ശബരിമലയിൽ മണ്ഡല പൂജ നാളെ

> **Lead Summary:** **ശബരിമല:** ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്ക അങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. വൈകിട്ട് 6.30 ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയിൽ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ശേഷവും തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല . തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ ഇന്ന് 64,000 ആയും നാളെ 70, 000 ആയും കുറച്ചു. വലിയ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.

## Article Content

**ശബരിമല:** ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്ക അങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. വൈകിട്ട് 6.30 ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയിൽ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ശേഷവും തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല . തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ ഇന്ന് 64,000 ആയും നാളെ 70, 000 ആയും കുറച്ചു. വലിയ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172338/mandalapooja)