---
title: "അത്‌ലറ്റിക്സ് ചാമ്പ്യൻമാരായ തസ്‌ലീം മാട്ടൂലിനെയും സിബില ലിനെറ്റ്ജോണിനെയും എസ് ടി യു മോട്ടോർ എഫ് സി മാട്ടൂൽ ആദരിച്ചു"
english_title: " Athletics champions Tasleem Matul and Sybila Linetjohn felicitated by STU Motor FC Matul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172252/athletics-champions-tasleem-matul-and-sybila-linetjohn-felicitated-by-stu-motor-fc-matul"
published_at: "2023-12-26T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a5049e9993_news-card.jpg"
keywords: []
---

# അത്‌ലറ്റിക്സ് ചാമ്പ്യൻമാരായ തസ്‌ലീം മാട്ടൂലിനെയും സിബില ലിനെറ്റ്ജോണിനെയും എസ് ടി യു മോട്ടോർ എഫ് സി മാട്ടൂൽ ആദരിച്ചു

> **Lead Summary:** സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡലുകൾ കരസ്ഥമാക്കി കേരളടീമിൽ യോഗ്യത നേടിയ തസ്‌ലീം മാട്ടൂലിനും സ്കൂൾലെവൽ ചാമ്പ്യൻ, കണ്ണൂർ യൂണിവേഴ്സിറ്റി ചാമ്പ്യൻ, ഓൾഇന്ത്യൻ ഇന്റർ യൂണിവേഴ്സിറ്റി മത്സരം തുടങ്ങി നിരവധി നേട്ടങ്ങൾ കൈവരിച്ച സിബില ലിനെറ്റ്ജോണിനും എസ് ടി യു മോട്ടോർ എഫ് സി മാട്ടൂൽ ഉപഹാരം നൽകി അനുമോദിച്ചു.

## Article Content

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡലുകൾ കരസ്ഥമാക്കി കേരളടീമിൽ യോഗ്യത നേടിയ തസ്‌ലീം മാട്ടൂലിനും സ്കൂൾലെവൽ ചാമ്പ്യൻ, കണ്ണൂർ യൂണിവേഴ്സിറ്റി ചാമ്പ്യൻ, ഓൾഇന്ത്യൻ ഇന്റർ യൂണിവേഴ്സിറ്റി മത്സരം തുടങ്ങി നിരവധി നേട്ടങ്ങൾ കൈവരിച്ച സിബില ലിനെറ്റ്ജോണിനും എസ് ടി യു മോട്ടോർ എഫ് സി മാട്ടൂൽ ഉപഹാരം നൽകി അനുമോദിച്ചു.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഞ്ചാബിൽ വെച്ച് നടുക്കുന്ന എൻ ഐ എസ് കോച്ചിംഗ് ക്യാമ്പിലേക്ക് സെലക്ഷൻ നേടിയ ഇരുവരും മാട്ടൂലിലെ ആദ്യത്തെ കായികഅധ്യാപകരും കൂടിയാണ്. മാട്ടൂൽ സൗത്ത് റോയൽ അറീന സ്പോർട്സ് ടെർഫിൽ സംഘടിപ്പിച്ച ചടങ്ങ് എസ് ടി യു മോട്ടോർ ഫുട്ബോൾക്ലബ്ബ് മാനേജർ ഇ അബ്ദുൾ റാസിഖ് അദ്ദ്യക്ഷത വഹിച്ചു.

എ അയ്യൂബ് മാട്ടൂൽ ,എം വി മധുസൂദനൻ ഇരിണാവ്, കെ രഞ്ജിത്ത് മാട്ടൂൽ, ഇ സജീർ മടക്കര, കെ മുഹമ്മദ് ത്വാഹ, കെ അമീറലി, കെ വി അനസുദ്ധീൻ , സിഎച്ച് അയ്യൂബ് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172252/athletics-champions-tasleem-matul-and-sybila-linetjohn-felicitated-by-stu-motor-fc-matul)