---
title: "ആകർഷകമായ വിനോദങ്ങളുമായി പഴയങ്ങാടിയിൽ ആരംഭിച്ച ഏഴോം ഫെസ്റ്റിൽ ജനത്തിരക്കേറുന്നു"
english_title: "Ezhom fest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172152/ezhom-fest"
published_at: "2023-12-25T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589853bcd0f5_news-card.jpg"
keywords: []
---

# ആകർഷകമായ വിനോദങ്ങളുമായി പഴയങ്ങാടിയിൽ ആരംഭിച്ച ഏഴോം ഫെസ്റ്റിൽ ജനത്തിരക്കേറുന്നു

> **Lead Summary:** ഏഴോം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ ആരംഭിച്ച ഏഴോം ഏഴോം ഫെസ്റ്റിൽജനത്തിരക്കേറുന്നു. ഫെസ്റ്റിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷിക്കുന്ന വിനോദങ്ങളാണ് സംഘാടകർ സജ്ജമാക്കിയിരിക്കുന്നത്.

## Article Content

ഏഴോം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ ആരംഭിച്ച ഏഴോം ഏഴോം ഫെസ്റ്റിൽജനത്തിരക്കേറുന്നു. ഫെസ്റ്റിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷിക്കുന്ന വിനോദങ്ങളാണ് സംഘാടകർ സജ്ജമാക്കിയിരിക്കുന്നത്.

എല്ലാദിവസവും വൈകിട്ട് ഒരുക്കിയ സ്റ്റേജ് പരിപാടികൾ കാണാനും നിരവധി പേർ വരുന്നുണ്ട് സന്ദർശകരെ അത്ഭുത ലോകത്തിലേക്ക് എത്തിക്കുന്ന റോബോട്ടിക് മൂവേമെന്റ് ആനിമൽസ് ശ്രദ്ധേയമാക്കുകയാണ്. ഫുഡ് കോർട്ട് ഒട്ടനവധി വിപണന സ്റ്റാളുകളും ഉണ്ട്. കുട്ടികളുമായാണ് ഫെസ്റ്റിവൽ ദിവസവും കാണാനെത്തുന്നത്. ക്രിസ്തുമസും പുതുവർഷവും ആഘോഷിക്കാൻ ഫെസ്റ്റ് വേദിയൊരുക്കിയിരിക്കുകയാണ്.

കൂടാതെ ശാസ്ത്രപ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട് കടുവയും പുലിയും ആനയും വനവാസികളും അവതാർ കഥാപാത്രങ്ങളും ഒട്ടകം തുടങ്ങിയ സാങ്കേതികവിദ്യയിലൂടെ ഒരുക്കിയ കാർഡ് വനാന്തരങ്ങളിൽ പോയാനുഭവം സമ്മാനിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172152/ezhom-fest)