---
title: "വടംവലി മത്സരത്തിൽ സംസ്ഥാന ജേതാക്കളായ തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ ടീമംഗങ്ങൾക്ക് സ്വീകരണവും ഉപഹാരവും നൽകി"
english_title: "Team members of Taliparam Fire Station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172089/team-members-of-taliparam-fire-station"
published_at: "2023-12-25T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589443e11108_news-card.jpg"
keywords: []
---

# വടംവലി മത്സരത്തിൽ സംസ്ഥാന ജേതാക്കളായ തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ ടീമംഗങ്ങൾക്ക് സ്വീകരണവും ഉപഹാരവും നൽകി

> **Lead Summary:** തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന സിവിൽ ഡിഫൻസ് സ്പോർട്സ് മീറ്റിൽ വനിതകളുടെ വടംവലി മൽസരത്തിൽ സംസ്ഥാന ജേതാക്കളായ തളിപ്പറമ്പ നിലയത്തിലെ ടീമംഗങ്ങൾക്ക് തളിപ്പറമ്പ നിലയത്തിൽ വെച്ച് സ്വീകരണവും ഉപഹാരവും നൽകി.

## Article Content

തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന സിവിൽ ഡിഫൻസ് സ്പോർട്സ് മീറ്റിൽ വനിതകളുടെ വടംവലി മൽസരത്തിൽ സംസ്ഥാന ജേതാക്കളായ തളിപ്പറമ്പ നിലയത്തിലെ ടീമംഗങ്ങൾക്ക് തളിപ്പറമ്പ നിലയത്തിൽ വെച്ച് സ്വീകരണവും ഉപഹാരവും നൽകി.

കുറുമാത്തൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലക്ഷ്മണൻ .പി ഉദ്ഘാടനം ചെയ്ത് ഉപഹാരം വിതരണം ചെയ്തു. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി അദ്ധ്യക്ഷത വഹിച്ചു. അസി.റ്റേഷൻ ഓഫീസർമാരായ ശശിധരൻ .സി, പ്രകാശൻ ടി.വി, ബാലചന്ദ്രൻ സി.വി. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സുരേഷ് P K, സതീഷ് കുമാർ, വിചിത്ര .പി .പി എന്നിവർ പ്രസംഗിച്ചു. പ്രിയേഷ്‌ V V നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172089/team-members-of-taliparam-fire-station)