---
title: "വിൽപ്പനക്കായി കൊണ്ടുവന്ന ചാരായവുമായി യുവാവ് അറസ്റ്റിൽ"
english_title: "A young man was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172005/a-young-man-was-arrested"
published_at: "2023-12-25T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6588f3b37e2fa_news-card.jpg"
keywords: []
---

# വിൽപ്പനക്കായി കൊണ്ടുവന്ന ചാരായവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവി ന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവിന്റെ നേതൃത്വത്തിൽ പയ്യാവൂർ, പൈസക്കിരി, കാഞ്ഞിരക്കൊല്ലി -ചിറ്റാരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ചിറ്റാരി എന്ന സ്ഥലത്ത് നാളുകളായി ചാരായം വില്പന നടത്തിവന്ന പയ്യാവൂർ ചിറ്റാരി ആക്കൽ വീട്ടിൽ സാജു മാത്യു എന്നയാളെ ചാരായം വില്പന നടത്തുന്നതിനായി കടത്തി ക്കൊണ്ടുവന്ന നാല് ലിറ്റർ ചാരായം സഹിതം അറസ്റ്റ് ചെയ്തു.

## Article Content

ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവി ന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവിന്റെ നേതൃത്വത്തിൽ പയ്യാവൂർ, പൈസക്കിരി, കാഞ്ഞിരക്കൊല്ലി -ചിറ്റാരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ചിറ്റാരി എന്ന സ്ഥലത്ത് നാളുകളായി ചാരായം വില്പന നടത്തിവന്ന പയ്യാവൂർ ചിറ്റാരി ആക്കൽ വീട്ടിൽ സാജു മാത്യു എന്നയാളെ ചാരായം വില്പന നടത്തുന്നതിനായി കടത്തി ക്കൊണ്ടുവന്ന നാല് ലിറ്റർ ചാരായം സഹിതം അറസ്റ്റ് ചെയ്തു.

റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ ടി.ആർ. രാജേഷ്, പി.എ. രഞ്ചിത്ത്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ പി. ഷിബു, എം.രമേശൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ. എസ്. കുമാർ ഡ്രൈവർ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172005/a-young-man-was-arrested)