---
title: "കണ്ണൂരിൽ മൊബൈൽ ആക്സസറീസ് ഹോൾസെയിൽ ഷോപ്പ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം"
english_title: "Mobile accessories wholesale shop burnt down in Kannur, causing damage of lakhs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17190/mobile-accessories-wholesale-shop-burnt-down-in-kannur-causing-damage-of-lakhs"
published_at: "2021-12-21T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1b22cbd297_d804a29b-53cc-4afc-9f8c-cb7625c2764c.jpg"
keywords: []
---

# കണ്ണൂരിൽ മൊബൈൽ ആക്സസറീസ് ഹോൾസെയിൽ ഷോപ്പ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

> **Lead Summary:** **കണ്ണൂര്‍:** കണ്ണൂരില്‍ മൊബൈല്‍ ആക്‌സസറീസ് ഹോള്‍സെയില്‍ ഷോപ്പ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം.

## Article Content

**കണ്ണൂര്‍:** കണ്ണൂരില്‍ മൊബൈല്‍ ആക്‌സസറീസ് ഹോള്‍സെയില്‍ ഷോപ്പ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം.

പഴയ ബസ് സ്റ്റാന്റിനു സമീപമുള്ള കിങ്ങ്‌സ് മൊബൈല്‍ സിറ്റി എന്ന മൊബൈല്‍ ആക്‌സസറീസ് ഹോള്‍ സെയില്‍ ഷോപ്പിന് തീപിടിച്ചു. പുലര്‍ച്ചെ 3.10നാണ് കണ്ണൂര്‍ ഫയര്‍ സ്റ്റേഷനില്‍ സന്ദേശം എത്തിയത്.

സ്റ്റേഷന്‍ ഓഫിസറുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്ന് മൂന്ന് യൂനിറ്റ് എത്തി ഒരു മണിക്കൂര്‍ പ്രയത്‌നിച്ച് തീ പൂര്‍ണമായും കെടുത്തി. ജില്ലാ ഫയര്‍ ഓഫിസര്‍ സംഭവസ്ഥലത്ത് എത്തി. ഷോപ്പിനകത്തു നിന്നു തന്നെയാണ് തീ പടര്‍ന്നത്.

മൊബൈല്‍ ഡിസ്‌പ്ലേ, ബാറ്ററി തുടങ്ങി രണ്ടു കടമുറിയിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു. പ്രാഥമിക നിഗമനത്തില്‍ അരക്കോടി രൂപ മുഖവിലയുള്ള സാമഗ്രികള്‍ തീ പിടുത്തത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17190/mobile-accessories-wholesale-shop-burnt-down-in-kannur-causing-damage-of-lakhs)