---
title: "പിഴുതു മാറ്റിയ കൊടിമരം പുനസ്ഥാപിച്ചു, രണ്ടുപേർക്കെതിരെ കേസ്"
english_title: "Two arrested in Padmasambhava gang's flag hoisting case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17177/two-arrested-in-padmasambhava-gangs-flag-hoisting-case"
published_at: "2021-12-21T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1b0a38d805_news card.jpg"
keywords: []
---

# പിഴുതു മാറ്റിയ കൊടിമരം പുനസ്ഥാപിച്ചു, രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **പത്മശാലിയ സംഘത്തിന്റെ കൊടിമരം പിഴുതുകൊണ്ടുപോയി ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിന് രണ്ട് പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **പത്മശാലിയ സംഘത്തിന്റെ കൊടിമരം പിഴുതുകൊണ്ടുപോയി ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിന് രണ്ട് പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കഴിഞ്ഞ ഡിസംബര്‍ 14 നാണ് സംഭവം നടന്നത്. പൂക്കോത്ത്‌തെരുവില്‍ പത്മശാലിയസംഘത്തിന്റെ ഓഫീസിന് മുന്നിലായി സംഘത്തിന്റെ സ്വന്തം സ്ഥലത്താണ് കൊടിമരം സ്ഥാപിച്ചിരുന്നത്. കെ വി ഉല്ലാസ്,അഖിൽ എന്നിവർ ആണ് ഇത് ചെയ്തത്.ഇവിടെ പത്മശാലിയ സംഘം കെട്ടിടം എടുക്കാൻ തീരുമാനിച്ചിരുന്നു.

സ്ഥാപകദിനത്തോടനുബന്ധിച്ച് ഇവിടെ കൊടിയും ഉയർത്തിയിരുന്നു. ഈ കൊടിയാണ് ഉല്ലാസിന്റെ നേതൃത്വത്തിൽ എടുത്തു കൊണ്ടുപോയത്.

കൊടിമരം പിഴുതെടുത്ത് കൊണ്ടുപോകുന്നയാളുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചത് പോലീസിന് കൈമാറിയിരുന്നു. നാട്ടില്‍സ്പര്‍ദ്ധയുണ്ടാക്കി തമ്മിലടിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് കൊടിമരം മോഷ്ടിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17177/two-arrested-in-padmasambhava-gangs-flag-hoisting-case)