---
title: "യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം: മുഖ്യമന്ത്രിയുടെ ഗൺമാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്"
english_title: "Incident of attack on Youth Congress workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171692/incident-of-attack-on-youth-congress-workers"
published_at: "2023-12-23T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586dfc07c9cf_pocso.jfif"
keywords: []
---

# യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം: മുഖ്യമന്ത്രിയുടെ ഗൺമാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

> **Lead Summary:** **ആലപ്പുഴ:** നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ ഇടപെട്ട് കോടതി. സംഭവത്തിൽ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

## Article Content

**ആലപ്പുഴ:** നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ ഇടപെട്ട് കോടതി. സംഭവത്തിൽ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

ആലപ്പുഴ സൗത്ത് പൊലീസിനാണ് നിർദ്ദേശം. 

മർദ്ദനമേറ്റ കെഎസ്‍യു ജില്ലാ അധ്യക്ഷൻ എഡി തോമസ് നൽകിയ ഹർജിയിലാണ് നടപടി. പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കെ ​ഗൺമാൻമാർ മ​ർദ്ദിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

എ.ഡി തോമസിനു പുറമെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റി അം​ഗം അജയ് ജുവൽ കുര്യാക്കോസിനാണ് മർദ്ദമേറ്റത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാരായ അനിൽ, സന്ദീപ് എന്നിവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നു കാണിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171692/incident-of-attack-on-youth-congress-workers)