---
title: "കെ പി എസ് ടി എ തളിപ്പറമ്പ് നോർത്ത് ഉപജില്ല സമ്മേളനം സംഘടിപ്പിച്ചു"
english_title: "KPSTA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171690/kpsta"
published_at: "2023-12-23T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586dd9bf15e4_news-card.jpg"
keywords: []
---

# കെ പി എസ് ടി എ തളിപ്പറമ്പ് നോർത്ത് ഉപജില്ല സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകണമെന്നും കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ: **സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകണമെന്നും കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു.

സംസ്ഥാന വൈസ്.പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. വി.പി.അബ്ദുൾ റഷീദ് മുഖ്യ ഭാഷണം നടത്തി. കെ.എം.ബിന്ദു, പി.വി. സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി.മെസ്മർ,സിബി ഫ്രാൻസിസ്,പി.കെ. ഇന്ദിര സംസാരിച്ചു.

കെ. പി. വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു..സാംസ്കാരിക സമ്മേളനം പി.പി.സായിദയുടെ അധ്യക്ഷതയിൽ എം. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.ഉഷ, എം.നളിനി സംസാരിച്ചു. എ. അസ് ലം സ്വാഗതവും പി.രസ്ന മോൾ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ടി.ഹേമലതയുടെ അധ്യക്ഷതയിൽ വി. കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.ധനേഷ് ടി.നമ്പ്യാർ സംസാരിച്ചു.കെ.അശ്വിൻ സ്വാഗതവും ശ്യാം കൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എസ്.വിനീത് (പ്രസി), കെ.പി.വിജേഷ് (സെക്ര), ടി.ടി.രൂപേഷ് (ട്രഷറർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171690/kpsta)