---
title: "ഓട്ടോറിക്ഷ ഓടിക്കുന്നതിടെ ഹൃദയാഘാതം;  തളിപ്പറമ്പിലെ ഇറച്ചി വ്യാപാരി മരണപ്പെട്ടു "
english_title: "Heart attack while driving an autorickshaw"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171626/heart-attack-while-driving-an-autorickshaw"
published_at: "2023-12-23T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586a57761201_Untitled-2-web.jpg"
keywords: []
---

# ഓട്ടോറിക്ഷ ഓടിക്കുന്നതിടെ ഹൃദയാഘാതം;  തളിപ്പറമ്പിലെ ഇറച്ചി വ്യാപാരി മരണപ്പെട്ടു 

> **Lead Summary:** **തളിപ്പറമ്പ: **ഓട്ടോ റിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വ്യാപാരി മരിച്ചു. തളിപ്പറമ്പ് മാർക്കറ്റിലെ ഇറച്ചി (മട്ടൻ) വ്യാപാരി മദ്രസക്ക് സമീപത്തെ കല്ലറകത്ത് ആലിക്കുഞ്ഞി ആണ് മരണപ്പെട്ടത്.

## Article Content

**തളിപ്പറമ്പ: **ഓട്ടോ റിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വ്യാപാരി മരിച്ചു. തളിപ്പറമ്പ് മാർക്കറ്റിലെ ഇറച്ചി (മട്ടൻ) വ്യാപാരി മദ്രസക്ക് സമീപത്തെ കല്ലറകത്ത് ആലിക്കുഞ്ഞി ആണ് മരണപ്പെട്ടത്.

പഴയങ്ങാടിയിൽ ഇറച്ചി നൽകി തിരികെ തളിപ്പറമ്പിലെക്ക് വരുന്നതിനിടെ ഏഴോം കൊട്ടിലയിൽ വെച്ച് നെഞ്ച് വേദന ഉണ്ടാവുകയും നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷ മറിയുകയുമായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171626/heart-attack-while-driving-an-autorickshaw)