---
title: "അനധികൃത പണമിടപാട് ; ഒരാൾ അറസ്റ്റിൽ"
english_title: "Illegal money transaction; One person was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171622/illegal-money-transaction-one-person-was-arrested"
published_at: "2023-12-23T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586a33a739cc_Untitled-2-web.jpg"
keywords: []
---

# അനധികൃത പണമിടപാട് ; ഒരാൾ അറസ്റ്റിൽ

> **Lead Summary:** അനധികൃത പണമിടപാട് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ദീപ്തി വി വി യുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഒരാൾ അറസ്റ്റിൽ.

## Article Content

അനധികൃത പണമിടപാട് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ദീപ്തി വി വി യുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഒരാൾ അറസ്റ്റിൽ.

തലശ്ശേരി തിരുവങ്ങാട് ചിറക്കര പള്ളിത്താഴ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ശ്രീശൈലം ചിട്ട് ഫണ്ട്‌സ് എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിലാണ് അനധികൃതമായി പണം പലിശക്ക് നൽകിയതിന്റെ രേഖകളും ബാങ്ക് ചെക്കുകളും ഈടായി വാങ്ങിയ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും പണവും പോലീസ് കണ്ടെടുത്തത്. സ്ഥാപനത്തിന്റെ ലൈസൻസിന്റെ മറവിൽ അനധികൃത പണമിടപാട് നടത്തിവരികയായിരുന്നു. സായീശൻ കെ കെ (56) എന്നയാളാണ് അറസ്റ്റിലായത്.

തുടർന്ന് ഇയാൾക്കെതിരെ മണി ലെൻഡേഴ്സ് ആക്ട് പ്രകാരം കേസ് രജിസ്റ്റ്ർ ചെയ്തു. തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ദീപ്തി വി വി, സബ് ഇൻസ്‌പെക്ടർ സുരേഷ്, എസ് സി പി ഒ നിഹിൽ, സി പി ഒ ഹിരൺ ശ്യാമേഷ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171622/illegal-money-transaction-one-person-was-arrested)