---
title: "കെ കരുണാകരൻ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു"
english_title: "memorial meeting and floral tributes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171546/memorial-meeting-and-floral-tributes"
published_at: "2023-12-23T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658660fc70f22_news-card.jpg"
keywords: []
---

# കെ കരുണാകരൻ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം:** മുൻ മുഖ്യമന്ത്രി കെ കരുണാകരൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗം സംഘടിപ്പിച്ചു.

## Article Content

**പരിയാരം:** മുൻ മുഖ്യമന്ത്രി കെ കരുണാകരൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗം സംഘടിപ്പിച്ചു.

കർഷകർ കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു വി. ജാനകി ,ഇ. വിജയൻ മാസ്റ്റർ, വി വി സി ബാലൻ,പി വി ഗോപാലൻ ,എം വി രാജൻ, വി.വി മണികണ്ഠൻ , പോള ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171546/memorial-meeting-and-floral-tributes)