---
title: "നശിപ്പിച്ച സ്‌ക്കൂട്ടറിന് പകരം മാവില പത്മനാഭന് പുതിയ സ്‌ക്കൂട്ടര്‍ സമ്മാനിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി"
english_title: "Thaliparam constituency congress committee gifted a new scooter to Mavila Padmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171530/thaliparam-constituency-congress-committee-gifted-a-new-scooter-to-mavila-padmanabhan"
published_at: "2023-12-23T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586567a24d84_news-card.jpg"
keywords: []
---

# നശിപ്പിച്ച സ്‌ക്കൂട്ടറിന് പകരം മാവില പത്മനാഭന് പുതിയ സ്‌ക്കൂട്ടര്‍ സമ്മാനിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി

> **Lead Summary:** **തളിപ്പറമ്പ്: **സി.പി.എം പ്രവര്‍ത്തകര്‍ കിണറിലെറിഞ്ഞ് നശിപ്പിച്ച സ്‌ക്കൂട്ടറിന് പകരം മാവില പത്മനാഭന് പുതിയ സ്‌ക്കൂട്ടര്‍ സമ്മാനിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി. ഇന്നലെ തളിപ്പറമ്പില്‍ നടന്ന യു.ഡി.എഫ് വിചാരണ സദസില്‍ വെച്ച് രമേഷ് ചെന്നിത്തല എം.എല്‍.എ മാവില പത്മനാഭന് സ്‌ക്കൂട്ടറിന്റെ താക്കോല്‍ കൈമാറി.

## Article Content

**തളിപ്പറമ്പ്: **സി.പി.എം പ്രവര്‍ത്തകര്‍ കിണറിലെറിഞ്ഞ് നശിപ്പിച്ച സ്‌ക്കൂട്ടറിന് പകരം മാവില പത്മനാഭന് പുതിയ സ്‌ക്കൂട്ടര്‍ സമ്മാനിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി. ഇന്നലെ തളിപ്പറമ്പില്‍ നടന്ന യു.ഡി.എഫ് വിചാരണ സദസില്‍ വെച്ച് രമേഷ് ചെന്നിത്തല എം.എല്‍.എ മാവില പത്മനാഭന് സ്‌ക്കൂട്ടറിന്റെ താക്കോല്‍ കൈമാറി.

സപ്തംബര്‍ 15 നാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സക്കൂട്ടര്‍ ഒരു സംഘം സി.പി.എം പത്മനാഭന്റെ കിണറിലിട്ട് നശിപ്പിച്ചത്. അതിന് മുമ്പ് ആഗസ്ത്-30 ന് സ്‌ക്കൂട്ടറിന്റെ സീറ്റുകള്‍ കീറി നശിപ്പിച്ചിരുന്നു. 1,0,7000 രൂപ ചെലവഴിച്ചാണ് ടി.വി.എസ് ജൂപ്പിറ്റര്‍ സ്‌ക്കൂട്ടര്‍ തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റായ പത്മനാഭന് സമ്മാനിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171530/thaliparam-constituency-congress-committee-gifted-a-new-scooter-to-mavila-padmanabhan)