---
title: "നവകേരള സദസ്സ്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ പലയിടത്തും പ്രതിഷേധം "
english_title: "Protest against minister "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171483/protest-against-minister"
published_at: "2023-12-22T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585c66ae6e87_Screenshot_20231222_225431_UC_Browser.jpg"
keywords: []
---

# നവകേരള സദസ്സ്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ പലയിടത്തും പ്രതിഷേധം 

> **Lead Summary:** **തിരുവനന്തപുരം:** നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ തിരുവനന്തപുരത്ത് പലയിടത്തും പ്രതിഷേധം.

## Article Content

**തിരുവനന്തപുരം:** നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ തിരുവനന്തപുരത്ത് പലയിടത്തും പ്രതിഷേധം.

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബസിന് നേരെ കരിങ്കൊടി കാണിച്ചു. പാറശാലയിൽ പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. നെയ്യാറ്റിൻകരയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ബസിന് നേരെ കരിങ്കൊടി വീശി.

വെള്ളായണി ജങ്ഷനിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. നെയ്യാറ്റിൻകരയിൽ യുവമോർച്ച പ്രവർത്തകരും കരിങ്കൊടി കാണിച്ചു.

ഇവിടെയെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഇവര്‍ മര്‍ദ്ദിച്ചു. പാറശ്ശാല പരശുവയ്ക്കലിൽ യുവമോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

പാറശ്ശാലയിലെ നവകേരള സദസ്സ് കഴിഞ്ഞ് മന്ത്രിസഭ മടങ്ങിവരും വഴിയാണ് പ്രതിഷേധം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171483/protest-against-minister)