---
title: "എം വി ഗോവിന്ദൻ മാസ്റ്ററെ അപകീർത്തിപ്പെടുത്തി എന്ന കേസ്: സ്വപ്ന സുരേഷ് ഇന്ന് ഹാജരാവില്ല"
english_title: "swapna suresh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171462/swapna-suresh"
published_at: "2023-12-22T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585b1f20c5b8_Untitled-2-web.jpg"
keywords: []
---

# എം വി ഗോവിന്ദൻ മാസ്റ്ററെ അപകീർത്തിപ്പെടുത്തി എന്ന കേസ്: സ്വപ്ന സുരേഷ് ഇന്ന് ഹാജരാവില്ല

> **Lead Summary:** **തളിപ്പറമ്പ്: **അപകീര്‍ത്തിക്കേസില്‍ സ്വപ്‌ന സുരേഷ് ഇന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാവില്ല. ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലെ അവരുടെ താമസ സ്ഥലത്തെത്തി തളിപ്പറമ്പ് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്നാണ് സ്വപ്‌ന അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **അപകീര്‍ത്തിക്കേസില്‍ സ്വപ്‌ന സുരേഷ് ഇന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാവില്ല. ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലെ അവരുടെ താമസ സ്ഥലത്തെത്തി തളിപ്പറമ്പ് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്നാണ് സ്വപ്‌ന അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ച് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി നല്‍കിയ പരാതിയിലാണ് തെളിവെടുപ്പിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നത്.

അതിനിടെ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കോടതിയില്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ വിചാരണക്ക് ഹാജരാവാന്‍ സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കും തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി നാലിന് ഹാജരാവാനാണ് സമന്‍സ് നല്‍കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171462/swapna-suresh)