---
title: "ഏഴോം ഫെസ്റ്റിൽ നടന്ന സാംസ്കാരിക സമ്മേളനം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു, മുകേഷ് മുഖ്യാതിഥിയായി"
english_title: "ezhome fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171246/ezhome-fest"
published_at: "2023-12-22T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65850c8a123f5_news-card.jpg"
keywords: []
---

# ഏഴോം ഫെസ്റ്റിൽ നടന്ന സാംസ്കാരിക സമ്മേളനം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു, മുകേഷ് മുഖ്യാതിഥിയായി

> **Lead Summary:** ഏഴോം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഏഴോം ഫെസ്റ്റിൽ നടന്ന സാംസ്കാരിക സമ്മേളനം മുൻ എംപി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. സിനിമ നടനും എംഎൽഎയുമായ മുകേഷ് മുഖ്യാതിഥിയായി.

## Article Content

ഏഴോം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഏഴോം ഫെസ്റ്റിൽ നടന്ന സാംസ്കാരിക സമ്മേളനം മുൻ എംപി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. സിനിമ നടനും എംഎൽഎയുമായ മുകേഷ് മുഖ്യാതിഥിയായി.

പഞ്ചായത്ത് പ്രസിഡണ്ട്പി ഗോപി മുകേഷിന്ഉപഹാരം സമ്മാനിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷയായി. പ്രൊഫസർ ബി മുഹമ്മദ് അഹമ്മദ്, ബി അബ്ദുൽ ജലീൽ മാസ്റ്റർ, കെ പി അനിൽകുമാർ ,ടി സുലോചന , പി കെ വിശ്വനാഥൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡോക്ടർ ആതിര ഉത്തര എന്നിവരുടെ വയലിൻ, വീണ ,ഫ്യൂഷൻ സംഗീത ആസ്വാദകർക്ക് നവ്യാനുഭവമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171246/ezhome-fest)