---
title: "തിരുവനന്തപുരത്ത് രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍"
english_title: "Harthal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171228/harthal"
published_at: "2023-12-22T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584f43cc4fd2_harthal.jpg"
keywords: []
---

# തിരുവനന്തപുരത്ത് രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ഡി.വൈ.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ഡി.വൈ.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. സി.പി.എമ്മുകാരാണ് മര്‍ദ്ദിച്ചതെന്നും ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പകപോക്കലാണ് നടന്നതെന്നും ആരോപണമുണ്ട്.

ആക്രമണം നടക്കുന്ന സമയത്ത് പൊലിസ് നോക്കി നിന്നെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171228/harthal)