---
title: "ചുമടുതാങ്ങിയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കാനുള്ള ചെറുതാഴം പഞ്ചായത്ത് തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം"
english_title: "High Court approves the decision of Cherutharam Panchayat to install High Mass Light in Chumduthangi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171162/high-court-approves-the-decision-of-cherutharam-panchayat-to-install-high-mass-light-in-chumduthangi"
published_at: "2023-12-21T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584542657350_download_(3).jfif"
keywords: []
---

# ചുമടുതാങ്ങിയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കാനുള്ള ചെറുതാഴം പഞ്ചായത്ത് തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം

> **Lead Summary:** **പിലാത്തറ :**ചെറുതാഴം ഗ്രാമപഞ്ചായത്ത് എംഎൽഎ.യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ചുമടുതാങ്ങി യിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തീർപ്പ് കല്പിച്ചു.

## Article Content

**പിലാത്തറ :**ചെറുതാഴം ഗ്രാമപഞ്ചായത്ത് എംഎൽഎ.യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ചുമടുതാങ്ങി യിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തീർപ്പ് കല്പിച്ചു.

ചെറുതാഴം ഗ്രാമ പഞ്ചായത്ത് നേരത്തെ എടുത്ത തീരുമാനപ്രകാരം എം.വിജിൻഎംഎൽഎയുടെ ലൈറ്റ് ചുമട് താങ്ങി യിൽ സ്ഥാപിക്കാനും എം.പി.യുടെ ലൈറ്റ് മണ്ടൂരിൽ സ്ഥാപിക്കാനുള്ള സാദ്ധ്യത പരിശോധിക്കാനും ഹൈക്കോടതി ഉത്തരവായി. ഗ്രാമപഞ്ചായത്തിന് വേണ്ടി അഡ്വ. ഐ.വി. പ്രമോദ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171162/high-court-approves-the-decision-of-cherutharam-panchayat-to-install-high-mass-light-in-chumduthangi)