---
title: "തളിപ്പറമ്പ് നഗരസഭ സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരത പ്രഖ്യാപനം നടത്തി"
english_title: "Thaliparamb Municipal Corporation has declared complete digital media literacy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171068/thaliparamb-municipal-corporation-has-declared-complete-digital-media-literacy"
published_at: "2023-12-21T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658403a0bfeca_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരത പ്രഖ്യാപനം നടത്തി

> **Lead Summary:** തളിപ്പറമ്പ് നഗരസഭ സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരത പ്രഖ്യാപനം നടത്തി. തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ മുഴുവൻ പേർക്കും ഡിജിറ്റൽ സംവിധാനത്തിൽ പ്രാവിണ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ,KITE, സാക്ഷരതാ മിഷൻ എന്നിവയുടെ സഹകരണത്തോടെ ഡിജിറ്റൽ മീഡിയ സാക്ഷരതാ യജ്ഞം പരിപാടിയുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലെ രണ്ടാമത്തെ നഗരസഭയായ തളിപ്പറമ്പ നഗരസഭാതല പ്രഖ്യാപനം ഇടം തളിപ്പറമ്പ ടൗൺ സ്ക്വയറിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ എം.എൽ എ എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.

## Article Content

തളിപ്പറമ്പ് നഗരസഭ സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരത പ്രഖ്യാപനം നടത്തി. തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ മുഴുവൻ പേർക്കും ഡിജിറ്റൽ സംവിധാനത്തിൽ പ്രാവിണ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ,KITE, സാക്ഷരതാ മിഷൻ എന്നിവയുടെ സഹകരണത്തോടെ ഡിജിറ്റൽ മീഡിയ സാക്ഷരതാ യജ്ഞം പരിപാടിയുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലെ രണ്ടാമത്തെ നഗരസഭയായ തളിപ്പറമ്പ നഗരസഭാതല പ്രഖ്യാപനം ഇടം തളിപ്പറമ്പ ടൗൺ സ്ക്വയറിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ എം.എൽ എ എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ കുടുംബശ്രീക്കുള്ള ഉപഹാര വിതരണം തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ നിർവഹിച്ചു . നഗര സഭയ്ക്കുള്ള പ്രശംസപത്രം കൈമാറൽ നിയോജക മണ്ഡലം കൺവീനർ കെ സി ഹരികൃഷ്ണൻ മാസ്റ്റർ റും, ആർ പി മാർക്കുള്ള സർട്ടിഫിക്കറ്റ് നിയോജക മണ്ഡലം കോർഡിനേറ്റർ ശ്രീ പി പി ദിനേശൻ മാസ്റ്റർ വിതരണം ചെയ്യ്തു.

ലിറ്റിൽ കൈറ്റ് സ്കുളുകൾക്കുള്ള ഉപഹാര വിതരണം കെ സുരേന്ദ്രൻ മാസ്റ്റർ (കൈറ്റ് ഇടം ഐ ടി കോർഡിനേറ്റർ )നിർവഹിച്ചു. റിപ്പോർട്ട്‌ നഗരസഭ കൺവീനർ എസ് കെ നളിനാക്ഷൻ മാസ്റ്റർ അവതരിപ്പിച്ചു. പരിപാടിയിൽ ആശംസ അറിയിച്ച് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ കെ പി ഖദീജ, വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ഷബിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജില പി ആരോഗ്യ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി, നഗരസഭ കൗൺസിലർമാരായ കൊടിയിൽ സലീം, കെ രമേശൻ, ഒ സുഭാഗ്യം, കെ വത്സരാജ്, സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ എന്നിവർ സംസാരിച്ചു. നഗരസഭ ഡിജിറ്റൽ സാക്ഷരത ‌കോഡിനേറ്റർ ശ്രീ കെ മുഹമ്മദ്‌ അഷ്‌റഫ്‌ നന്ദി യും അറിയിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171068/thaliparamb-municipal-corporation-has-declared-complete-digital-media-literacy)