---
title: "ദേശീയപാതയിൽ പൂക്കോത്ത് നടക്ക് സമീപം കാർ വൈദ്യുതി തൂണിലിടിച്ച് അപകടം"
english_title: "Accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171038/accident"
published_at: "2023-12-21T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583ed9ba332b_news-card.jpg"
keywords: []
---

# ദേശീയപാതയിൽ പൂക്കോത്ത് നടക്ക് സമീപം കാർ വൈദ്യുതി തൂണിലിടിച്ച് അപകടം

> **Lead Summary:** **തളിപറമ്പ: **ദേശീയപാതയിൽ പൂക്കോത്ത് നടക്ക് സമീപം കാർ വൈദ്യുതി തൂൺ ഇടിച്ച് തകർത്തു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ തകർന്ന് കാറിന്റെ മുകളിൽ വീണെങ്കിലും പിഞ്ച് കുഞ്ഞുൾപ്പെടെയുള്ള കാർ യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**തളിപറമ്പ: **ദേശീയപാതയിൽ പൂക്കോത്ത് നടക്ക് സമീപം കാർ വൈദ്യുതി തൂൺ ഇടിച്ച് തകർത്തു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ തകർന്ന് കാറിന്റെ മുകളിൽ വീണെങ്കിലും പിഞ്ച് കുഞ്ഞുൾപ്പെടെയുള്ള കാർ യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു.

ബ്ലാത്തൂർ സ്വദേശിയും കുടുംബവും സഞ്ചരിച്ച മാരുതി ആൾട്ടോ കാറാണ് തളിപറമ്പ പൂക്കോത്ത് നടക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ 5.45 ഓടെ അപകടത്തിൽപ്പെട്ടത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പട്ടുവത്തെക്ക് പോകുന്നതിനിടെ കാറോടിച്ചയാൾ ഉറങ്ങി പോകുകയായിരുന്നു.

ഉടൻ കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി വിച്ഛേദിക്കുകയും ലൈൻ കട്ട് ചെയ്ത് കാറിന്റെ മുകളിൽ വീണ തൂൺ മാറ്റുകയുമായിരുന്നു. പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171038/accident)