---
title: "വെള്ളാവിൽ ടിപ്പർ ലോറി മറിഞ്ഞ് ചികിൽസയിലായിരുന്ന പട്ടുവം മുതുകുട സ്വദേശി മരിച്ചു"
english_title: "lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170832/lorry-accident"
published_at: "2023-12-20T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582e3c8a0491_Untitled-2-web.jpg"
keywords: []
---

# വെള്ളാവിൽ ടിപ്പർ ലോറി മറിഞ്ഞ് ചികിൽസയിലായിരുന്ന പട്ടുവം മുതുകുട സ്വദേശി മരിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **വെള്ളാവ് മുച്ചിലോട്ട് കാവിന് സമീപം ടിപ്പർ ലോറി മറിഞ്ഞ് ചികിൽസയിലായിരുന്ന ആൾ മരണപ്പെട്ടു. പട്ടുവം മുതുകുടയിലെ നാരായണന്റെയും കൗസല്യയുടെയും മകൻ കെ. രമേശൻ ആണ് മരണപ്പെട്ടത്. ഡിസംബർ 12 ന് രാവിലെ ആയിരുന്നു അപകടം.

## Article Content

**തളിപ്പറമ്പ് : **വെള്ളാവ് മുച്ചിലോട്ട് കാവിന് സമീപം ടിപ്പർ ലോറി മറിഞ്ഞ് ചികിൽസയിലായിരുന്ന ആൾ മരണപ്പെട്ടു. പട്ടുവം മുതുകുടയിലെ നാരായണന്റെയും കൗസല്യയുടെയും മകൻ കെ. രമേശൻ ആണ് മരണപ്പെട്ടത്. ഡിസംബർ 12 ന് രാവിലെ ആയിരുന്നു അപകടം.

റോഡ് പണിക്കാവശ്യമായ ജെല്ലിയുമായി പോകുകയായിരുന്ന ടിപ്പറായിരുന്നു അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ബീഹാർ സ്വദേശി ഹോപാനസോറൻ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശനെ കണ്ണൂരിലും തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലും ചികിൽസ നൽകിയിരുന്നെങ്കിലും ഇന്ന് ഉച്ചയോടെ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

സി.പി.ഐ.(എം) മുതുകുട വടക്ക് ബ്രാഞ്ച് മെമ്പറാണ് മരണപ്പെട്ട രമേശൻ ഭാര്യ: ഭാനുമതി മക്കൾ : അമൃത, അഭിമന്യു മരുമകൻ - നിധിൻ (വെങ്ങര )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170832/lorry-accident)