---
title: "എംപയർ ഗ്രൂപ്പിന് ബെഗളുരു ലീഗിൽ ഫുട്ബോൾ ടീം"
english_title: "Football team in Begaluru League for Empire Group"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170701/football-team-in-begaluru-league-for-empire-group"
published_at: "2023-12-20T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65827c641098a_news-card.jpg"
keywords: []
---

# എംപയർ ഗ്രൂപ്പിന് ബെഗളുരു ലീഗിൽ ഫുട്ബോൾ ടീം

> **Lead Summary:** ബംഗളുരുവിലെ ഹോട്ടൽ വ്യവസായ രംഗത്തെ പ്രമുഖരായ എംപയർ ഗ്രൂപ്പ്‌ കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷന് കീഴിൽ നടക്കുന്ന ബെഗളൂർ ജില്ലാ ഫുട്ബോൾ ലീഗ് 'സി' ഡിവിഷനിൽ എംപയർ എഫ് സി എന്ന പേരിൽ ഈ സീസൺ മുതൽ ടീമിനെ സജ്ജരാക്കും. കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലെ വ്യക്തികളാണ് 55 വർഷത്തെ പാരമ്പര്യമുള്ള എംപയർ ഹോട്ടൽ ഉടമകൾ.

## Article Content

ബംഗളുരുവിലെ ഹോട്ടൽ വ്യവസായ രംഗത്തെ പ്രമുഖരായ എംപയർ ഗ്രൂപ്പ്‌ കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷന് കീഴിൽ നടക്കുന്ന ബെഗളൂർ ജില്ലാ ഫുട്ബോൾ ലീഗ് 'സി' ഡിവിഷനിൽ എംപയർ എഫ് സി എന്ന പേരിൽ ഈ സീസൺ മുതൽ ടീമിനെ സജ്ജരാക്കും. കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലെ വ്യക്തികളാണ് 55 വർഷത്തെ പാരമ്പര്യമുള്ള എംപയർ ഹോട്ടൽ ഉടമകൾ.

തൃക്കരിപൂരിന്റെ ഫുട്ബോൾ പാരമ്പര്യം കർണാടകയിലും നിലനിർത്തുക എന്നതാണ് ഉദ്ദേശ്യ ലക്ഷ്യമെന്ന് ഇതിന്റെ ഭാരവാഹികൾ പറഞ്ഞു. 8 വർഷം മുമ്പ് കാസറഗോഡ് ജില്ലയിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ അക്കാഡമിയായ തൃക്കരിപൂർ ഫുട്ബോൾ അക്കാദമി(ടി. എഫ്. എ ) രൂപീകരിച്ചത് എംപയർ ഗ്രൂപ്പ്‌ ആയിരുന്നു. രണ്ട് വർഷം കൊണ്ട് ഐ ലീഗിലും, പ്രൊഫഷണൽ ഫുട്ബോൾ രംഗത്തും സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ് എംപയർ ഗ്രൂപ്പ്‌.

ടീമിന്റെ ലോഗോയും, ജേഴ്സി പ്രകാശനവും എ എഫ് സി ബീരിച്ചേരി നടത്തിയ സെവെൻസ് ഫുട്ബോൾ ഫൈനൽ മത്സര വേദിയിൽ വെച്ച് തൃക്കരിപ്പൂരിലെ പഴയകാല ഫുട്ബോൾ താരങ്ങളായ വി പിപി അബ്ദുൽ ഖാദർ, എം ടി പി അഷ്‌റഫ്‌ എന്നിവർ നിർവഹിച്ചു.

എംപയർ ഗ്രൂപ്പ്‌ ചെയർമാൻ കെ. പി. സി. മുഹമ്മദ്‌ കുഞ്ഞി, മാനേജിങ് ഡയറക്ടർ അബ്ദുൽ അസീസ്,ജനറൽ മാനേജർ സി. അബ്ദുൽ ഖാദർ, മാനേജർ അബ്ദുൽ നാസർ സന്തോഷ് ട്രോഫി കേരള ടീം മുൻ മാനേജർ സി. ദാവൂദ്, എ എഫ് സി ചെയർമാൻ വി. പി. പി. ഷുഹൈബ്, കൺവീനർ യു പി ഫാസിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170701/football-team-in-begaluru-league-for-empire-group)