---
title: "യു ഡി എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം വിചാരണ സദസ്സ് : കൊളച്ചേരി പഞ്ചായത്ത് വിളംബര റാലി ഇന്ന്"
english_title: "Kolachery Panchayat Vilambara Rally Today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170697/kolachery-panchayat-vilambara-rally-today"
published_at: "2023-12-20T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65827af7468f9_news-card.jpg"
keywords: []
---

# യു ഡി എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം വിചാരണ സദസ്സ് : കൊളച്ചേരി പഞ്ചായത്ത് വിളംബര റാലി ഇന്ന്

> **Lead Summary:** **കൊളച്ചേരി : ** ഇടതുപക്ഷ സർക്കാറിനെതിരെ യു.ഡി.എഫ് ഡിസംബർ 22ന് വെള്ളിയാഴ്ച്ച 3 മണിക്ക് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിളംബര റാലി ഇന്ന് ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് കൊളച്ചേരിമുക്കിൽ നിന്നാരംഭിച്ച് കമ്പിൽ ബസാറിൽ സമാപിക്കും.

## Article Content

**കൊളച്ചേരി : ** ഇടതുപക്ഷ സർക്കാറിനെതിരെ യു.ഡി.എഫ് ഡിസംബർ 22ന് വെള്ളിയാഴ്ച്ച 3 മണിക്ക് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിളംബര റാലി ഇന്ന് ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് കൊളച്ചേരിമുക്കിൽ നിന്നാരംഭിച്ച് കമ്പിൽ ബസാറിൽ സമാപിക്കും.

തളിപ്പറമ്പിൽ നടക്കുന്ന കുറ്റ വിചാരണ സദസ്സ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തും യു.ഡി.എഫ് ഘടക കക്ഷികളുടെ മറ്റു നേതാക്കളും സംബന്ധിക്കും നാളെ നടക്കുന്ന വിളംബര റാലി വിജയിപ്പിക്കണമെന്ന് മുഴുവൻ ജനാധിപത്യ വിശ്വാസികളോടും യു.ഡി.എഫ് പഞ്ചായത്ത് സംഘടക സമിതി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170697/kolachery-panchayat-vilambara-rally-today)