---
title: "എം എസ് എഫ്  സർഗോത്സവ്-21ന് ചപ്പാരപടവിൽ ഉജ്ജ്വല തുടക്കം"
english_title: "MSF A brilliant start to Sargotsav-21 at Chapparapada"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17055/msf-a-brilliant-start-to-sargotsav-21-at-chapparapada"
published_at: "2021-12-20T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0978fc9bd1_f6eee543-70a5-4833-8a89-af18364048dc.jpg"
keywords: []
---

# എം എസ് എഫ്  സർഗോത്സവ്-21ന് ചപ്പാരപടവിൽ ഉജ്ജ്വല തുടക്കം

> **Lead Summary:** ചപ്പാരപ്പടവ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ തഖ് വിയ്യ ക്യാമ്പയിന്ഭാഗമായി ചപ്പാരപടവ് ശാഖ എം എസ് എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന എം എസ് എഫ് -എം ബി വി സർഗോത്സവ് -21 ന് ചപ്പാരപ്പടവിൽ പ്രൗഢോജ്വല തുടക്കം.

## Article Content

ചപ്പാരപ്പടവ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ തഖ് വിയ്യ ക്യാമ്പയിന്ഭാഗമായി ചപ്പാരപടവ് ശാഖ എം എസ് എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന എം എസ് എഫ് -എം ബി വി സർഗോത്സവ് -21 ന് ചപ്പാരപ്പടവിൽ പ്രൗഢോജ്വല തുടക്കം.

ശാഖ പ്രസിഡന്റ്‌ മുഹമ്മദ്‌ അബ്ദുള്ള ജലാലിന്റെ അധ്യക്ഷതയിൽ മാധ്യമപ്രവർത്തകൻ റിയാസ് കെ എം ആർ ഉദ്ഘാടനം ചെയ്തു.

ഒ കെ ഇബ്രാഹിം കുട്ടി, പി അബ്ദുൽ ലത്തീഫ് ഹാജി, ആസിഫ് ചപ്പാരപടവ്, ടി സി ഉവൈസ്, പി സി ജലീൽ, എം അബ്ദുൽ ജലീൽ, എം വി ആരിഫ്,ബി മുനീർ, എം സുലൈമാൻ, എം ഷുഹൈബ്, മിസ്ഹബ് എം, മുഹമ്മദ്‌ ജലാൽ ഒ കെ, ഇർഫാൻ പി വി, മുജദിർ സി, ശഫാഹ്, മുബഷിർ, ഷാസിബ്, അജ്മൽ എം കെ എന്നിവർ സംസാരിച്ചു.മുഹമ്മദ്‌ ജാസിം സ്വാഗതവും അബ്ദുള്ള പി സി പി നന്ദിയും പറഞ്ഞു.

തോട്ടിക്കലിൽ എം എസ് എഫ് ജില്ലാ സെക്രട്ടറി ഒ കെ ജാസിർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ അലി മംഗര മുഖ്യതിഥിയായി പങ്കെടുത്തു. പെരുമാളാബാദിൽ വി സി മൊയ്തു ഉദ്ഘാടനം ചെയ്തു എ പി ഇസ്മായിൽ മാസ്റ്റർ, ഉനൈസ് എരുവാട്ടി, അഫ്സൽ തോട്ടിക്കൽ പങ്കെടുത്തു.

ഡിസംബർ 24 ന് ശാന്തിഗിരിയിലും ഡിസംബർ 26 ന് എരുവാട്ടി, തടിക്കടവ്, മംഗര, പടപ്പേങ്ങാട് എന്നീ യുണിറ്റുകളിൽ നടക്കും.തുടർന്നു ജനുവരി ആദ്യ വാരം പഞ്ചായത്ത് സർഗോത്സവ് ചപ്പാരപ്പടവിൽ വെച്ച് നടത്തപ്പെടും. സർഗോത്സവ് പോസ്റ്റർ പ്രകാശനം എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇഖ്ബാൽ , ഹരിത സംസ്ഥാന പ്രസിഡണ്ട് ആയിഷാ ഭാനു ജനറൽ സെക്രട്ടറി റുമൈസ റഫീഖ് നയനാ സുരേഷ് , നടനും സംവിധായകനുമായ റിയാസ് കെ എം ആർ പ്രശസ്തയ ഗായകനായ ആബിദ് മാട്ടൂൽ എന്നിവർ ഓൺലൈൻ വഴി നിർവഹിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17055/msf-a-brilliant-start-to-sargotsav-21-at-chapparapada)