---
title: "കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ചു ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം"
english_title: "A one-and-a-half-year-old girl died after drinking mosquito repellent while playing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170547/a-one-and-a-half-year-old-girl-died-after-drinking-mosquito-repellent-while-playing"
published_at: "2023-12-19T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581840bb1137_Untitled-2-web.jpg"
keywords: []
---

# കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ചു ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **കാസര്‍കോട്: **കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ - റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. ഇന്നലെയാണ് വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്.

## Article Content

**കാസര്‍കോട്: **കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ - റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. ഇന്നലെയാണ് വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170547/a-one-and-a-half-year-old-girl-died-after-drinking-mosquito-repellent-while-playing)