---
title: "ചിക്കൻ സ്റ്റാൾ കേന്ദ്രീകരിച്ച് വിദേശ മദ്യ വില്പന: യുവാവിനെ പിടികൂടി"
english_title: "Selling foreign liquor at chicken stall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170546/selling-foreign-liquor-at-chicken-stall"
published_at: "2023-12-19T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581838e4ef1b_news-card.jpg"
keywords: []
---

# ചിക്കൻ സ്റ്റാൾ കേന്ദ്രീകരിച്ച് വിദേശ മദ്യ വില്പന: യുവാവിനെ പിടികൂടി

> **Lead Summary:** ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവി ന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. അരുൺ കുമാറി ന്റെ നേതൃത്വത്തിൽ പയ്യാവൂർ, പൈസക്കരി, കുന്നത്തൂർ-പാടി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കുന്നത്തൂരുള്ള ചിക്കൻ സ്റ്റാൾ കേന്ദ്രികരിച്ച് കാലങ്ങളായി വിദേശമദ്യ വില്പന നടത്തിവന്ന യുവാവിനെ പിടികൂടി.

## Article Content

ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവി ന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. അരുൺ കുമാറി ന്റെ നേതൃത്വത്തിൽ പയ്യാവൂർ, പൈസക്കരി, കുന്നത്തൂർ-പാടി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കുന്നത്തൂരുള്ള ചിക്കൻ സ്റ്റാൾ കേന്ദ്രികരിച്ച് കാലങ്ങളായി വിദേശമദ്യ വില്പന നടത്തിവന്ന യുവാവിനെ പിടികൂടി.

കുഴിഞ്ഞാലിൽ വീട്ടിൽ മനീഷ് കെ.ജെ (40 എന്നയാളെയാണ് വിദേശമദ്യ വില്പന നടത്തുന്നതിനിടയിൽ പിടികൂടി അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്. ഇയാളുടെ കൈവശം നിന്നും 2ലിറ്റർ വിദേശമദ്യവും, മദ്യവില്പന നടത്തി ലഭിച്ച 1500 രൂപയും പിടിച്ചെടുത്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ ടി.ആർ. രാജേഷ്, പി.എ. രഞ്ചിത്ത്കുമാർ, CEO മാരായ പി. ഷിബു, എം.രമേശൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.കെ. മല്ലിക. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170546/selling-foreign-liquor-at-chicken-stall)