---
title: "സദാചാര ഗുണ്ട ചമഞ്ഞ് യുവതിയുടെ ഫോട്ടോ പകർത്തിയ കേസിൽ ഒരാൾ പിടിയിൽ"
english_title: "A man has been arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170540/a-man-has-been-arrested"
published_at: "2023-12-19T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658180c1cff42_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# സദാചാര ഗുണ്ട ചമഞ്ഞ് യുവതിയുടെ ഫോട്ടോ പകർത്തിയ കേസിൽ ഒരാൾ പിടിയിൽ

> **Lead Summary:** **പയ്യന്നൂർ: **സദാചാര ഗുണ്ട ചമഞ്ഞ് ഭർത്താവിനൊപ്പം രാത്രിയിൽഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ ഒരാൾ പിടിയിൽ. വെള്ളൂർ സ്വദേശി തൊടിയിൽ ഹൗസിൽ ഷാജഹാനെ യാണ് പയ്യന്നൂർ എസ്. ഐ.എം.വി.ഷീജുവും സംഘവും ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്.

## Article Content

**പയ്യന്നൂർ: **സദാചാര ഗുണ്ട ചമഞ്ഞ് ഭർത്താവിനൊപ്പം രാത്രിയിൽഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ ഒരാൾ പിടിയിൽ. വെള്ളൂർ സ്വദേശി തൊടിയിൽ ഹൗസിൽ ഷാജഹാനെ യാണ് പയ്യന്നൂർ എസ്. ഐ.എം.വി.ഷീജുവും സംഘവും ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്.

പിലാത്തറ സ്വദേശിനിയായ 26കാരിയുടെ പരാതിയിലാണ് രണ്ടു പേർക്കെതിരെ കേസെടുത്തിരുന്നത്.ഇക്കഴിഞ്ഞ ഡിസമ്പർ ഒന്നിന് രാത്രി 8 മണിയോടെയാണ് സദാചാര ഗുണ്ടകൾ ചമഞ്ഞ് യുവതിയുടെ ഫോട്ടോയെടുത്ത് അപമാനിച്ചത് . ഭർത്താവിനൊപ്പം എടാട്ട് കോളേജ് സ്റ്റോപ്പിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് യുവതിയുടെ ഫോട്ടോ പകർത്തി അപമാനിച്ചത്.

യുവതി ബഹളം വെച്ചതോടെ ഹോട്ടലിൽ വാക്കേറ്റവും കയ്യാങ്കളിയുമായി ഇതിനിടെ ഫോട്ടോ പകർത്തിയ സംഘം കാറിൽ രക്ഷപ്പെട്ടിരുന്നു.കേസിൽ രാഹുൽ എന്നയാളെ കൂടി പിടികൂടാനുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170540/a-man-has-been-arrested)