---
title: "പൊലീസ് അകമ്പടിയില്ലാതെ കോഴിക്കോട് നഗരത്തിലെ തെരുവുകളിലൂടെ സഞ്ചരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ "
english_title: "Governor Arif Muhammad Khan walked through the streets of Kozhikode city without police escort"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170226/governor-arif-muhammad-khan-walked-through-the-streets-of-kozhikode-city-without-police-escort"
published_at: "2023-12-18T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658014125ed0f_Untitled-2-web.jpg"
keywords: []
---

# പൊലീസ് അകമ്പടിയില്ലാതെ കോഴിക്കോട് നഗരത്തിലെ തെരുവുകളിലൂടെ സഞ്ചരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാന പൊലീസ് നേതൃത്വത്തേയും പിണറായി സര്‍ക്കാരിനേയും വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലീസ് നിഷ്‌ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം ആരോപിച്ചു. ‘മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കാമ്പസിലെ ബാനര്‍ പൊലീസ് സംരക്ഷിച്ചു.

## Article Content

**കോഴിക്കോട്: **സംസ്ഥാന പൊലീസ് നേതൃത്വത്തേയും പിണറായി സര്‍ക്കാരിനേയും വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലീസ് നിഷ്‌ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം ആരോപിച്ചു. ‘മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കാമ്പസിലെ ബാനര്‍ പൊലീസ് സംരക്ഷിച്ചു.

കണ്ണൂരില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ആളാണ് പിണറായി വിജയന്‍. തനിക്ക് പൊലീസ് സുരക്ഷ വേണ്ട. പൊലീസ് സുരക്ഷയില്ലാതെ കോഴിക്കോട്ടെ തെരുവുകളിലൂടെ സഞ്ചരിക്കും’, അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി . ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170226/governor-arif-muhammad-khan-walked-through-the-streets-of-kozhikode-city-without-police-escort)