---
title: "തിരുവട്ടൂർ അവുങ്ങും പൊയിൽ കോൺഗ്രസ്സ് കൊടിമരവും യുഡിഎഫ് വിചാരണ സദസിന്റെ പ്രചരണ ബോർഡുകളും നശിപ്പിച്ചു"
english_title: "Thiruvatur Avungpoil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170140/thiruvatur-avungpoil"
published_at: "2023-12-18T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fdd7d5cf75_news-card.jpg"
keywords: []
---

# തിരുവട്ടൂർ അവുങ്ങും പൊയിൽ കോൺഗ്രസ്സ് കൊടിമരവും യുഡിഎഫ് വിചാരണ സദസിന്റെ പ്രചരണ ബോർഡുകളും നശിപ്പിച്ചു

> **Lead Summary:** **പരിയാരം : **അവുങ്ങും പൊയിൽ തിരുവട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച കോൺഗ്രസ് കൊടിമരവും യുഡിഎഫ് വിചാരണ സദസ്സ് പ്രചരണ സാമഗ്രികളും ഇന്നലെ രാത്രി സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപകമായി നശിപ്പിച്ചതായി പരാതി. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാൻ സിപിഎമ്മിന്റെ നേതാക്കൾ നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഇന്നലെ രാത്രി കൊടിയും പ്രചരണസാമഗ്രികളും നശിപ്പിക്കുന്നതെന്നും പരിയാരം മണ്ഡലം 23-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കുറ്റപ്പെടുത്തി.

## Article Content

**പരിയാരം : **അവുങ്ങും പൊയിൽ തിരുവട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച കോൺഗ്രസ് കൊടിമരവും യുഡിഎഫ് വിചാരണ സദസ്സ് പ്രചരണ സാമഗ്രികളും ഇന്നലെ രാത്രി സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപകമായി നശിപ്പിച്ചതായി പരാതി. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാൻ സിപിഎമ്മിന്റെ നേതാക്കൾ നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഇന്നലെ രാത്രി കൊടിയും പ്രചരണസാമഗ്രികളും നശിപ്പിക്കുന്നതെന്നും പരിയാരം മണ്ഡലം 23-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കുറ്റപ്പെടുത്തി.

ഇത് സംബന്ധിച്ച് പരിയാരം പോലീസ് സ്റ്റേഷനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി എം അൽ അമീൻ പരാതി നൽകി.രാത്രികാലങ്ങളിൽ രാഷ്ട്രീയ എതിരാളികളുടെ കൊടിമരവും മറ്റും നശിപ്പിക്കുന്ന സിപിഎം ക്രിമിലുകൾക്കെതിരെശക്തമായ നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി. വി സജീവൻ ആവശ്യപ്പെട്ടു****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170140/thiruvatur-avungpoil)