---
title: "കണ്ണൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with deadly drug MDMA in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17013/youth-arrested-with-deadly-drug-mdma-in-kannur"
published_at: "2021-12-20T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c05a57007f8_Untitled-2 web.jpg"
keywords: []
---

# കണ്ണൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂര്‍: **മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് പിടിയില്‍.

## Article Content

**കണ്ണൂര്‍: **മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് പിടിയില്‍.

കണ്ണൂര്‍ കലക്ടറേറ്റിന് സമീപം താമസിക്കുന്ന മുഴത്തടം ബൈത്തൂല്‍ ഖാദിര്‍ മന്‍സിലിലെ മുഹമ്മദ് ഷെഹ്‌സാദ് അബ്ദുളിനെ(32)യാണ് ടൗണ്‍ സ്റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ എസ്.ഐ നസീബ്, എ.എസ്.ഐ അജയന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

രാത്രികാല പട്രോളിങിനിടെ കണ്ണൂര്‍ കാപ്പിറ്റോള്‍ മാളിന് സമീപം വച്ചാണ് 1.480 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി പ്രതി പോലിസ് പിടിയിലായത്.

കഴിഞ്ഞ മാസമാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് ഗോവയില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ണൂരിലെത്തിച്ചത്. പോലിസ് പിടിച്ചെടുത്ത ലഹരിമരുന്നിന് പതിനായിരത്തോളം രൂപ വില വരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17013/youth-arrested-with-deadly-drug-mdma-in-kannur)