---
title: "നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അപകടം"
english_title: "car hit an electric post and overturned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170103/car-hit-an-electric-post-and-overturned"
published_at: "2023-12-18T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fc0175f62d_news-card.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അപകടം

> **Lead Summary:** പിലാത്തറയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അപകടം. ഓണപ്പറമ്പ് കൊട്ടീല ഹൈസ്കൂളിൽ സമീപത്തെ രാഹുൽനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

പിലാത്തറയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അപകടം. ഓണപ്പറമ്പ് കൊട്ടീല ഹൈസ്കൂളിൽ സമീപത്തെ രാഹുൽനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പഴയങ്ങാടി ഭാഗത്തുനിന്നും അമിതവേഗതയിൽ വന്ന വന്ന KL13AM 4816 ക്രെറ്റ ഹുണ്ടായി കാർ റേഷൻകടക്ക് സമീപത്ത് നിന്നും നിയന്ത്രണം വിട്ടു 30 മീറ്ററോളം റോഡ് സൈഡിലുള്ള ഡ്രൈനേജിലൂടെമുന്നോട്ടു പോയി മതിലിൽ ഇടിച്ചതിനു ശേഷം കറങ്ങി ഇലക്ട്രിക് പോസ്റ്റ്ന് ഇടിച്ചുമറിയുകയായിരുന്നു . പരിക്ക് ഗുരുതരമല്ല.

പിലാത്തറ പഴയങ്ങാടി റോഡിൽ. ബാങ്കിന് മുന്നിലാണ് അപകടം നടന്നത് പിലാത്തറയിലും പരിസരങ്ങളിലും ഇലക്ട്രിസിറ്റി പോയിരിക്കുകയാണ്. പരിയാരം പോലീസ് സ്ഥലത്തെത്തി.  ഇതിനു മുന്നേയും നിരവധി വാഹനങ്ങൾ ആണ് പഴയങ്ങാടി റേഷൻ കടക്ക് സമീപം വളവിലുള്ള ചരൽക്കുനയിൽ കയറി ഓവുചാലിലേക്ക് വാഹനം പാളി പോകുന്നത്. നിരവധി തവണ നാട്ടുകാർ ഇതിനെതിരെ പരാതി പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170103/car-hit-an-electric-post-and-overturned)