---
title: "ഡിവൈഎഫ്ഐ വേശാല മേഖല സമര സംഗമം സംഘടിപ്പിച്ചു"
english_title: "DYFI"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170042/dyfi"
published_at: "2023-12-17T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f0ee9333ef_news-card.jpg"
keywords: []
---

# ഡിവൈഎഫ്ഐ വേശാല മേഖല സമര സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ജനുവരി 20ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ മേഖലാതല സംഘാടക സമിതി രൂപീകരണ യോഗം കാഞ്ഞിരോട്ട് മൂലയിൽ ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ബ്ലോക്ക് സെക്രട്ടറിയുമായ സ: റെനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു.

## Article Content

**ചട്ടുകപ്പാറ: **ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ജനുവരി 20ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ മേഖലാതല സംഘാടക സമിതി രൂപീകരണ യോഗം കാഞ്ഞിരോട്ട് മൂലയിൽ ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ബ്ലോക്ക് സെക്രട്ടറിയുമായ സ: റെനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡണ്ട് സ: ഷിജു പി അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി സ:നിജിലേഷ് പറമ്പൻ സ്വാഗതം പറഞ്ഞു. സ: എം.വി സുശീല, സ: കെ രാമചന്ദ്രൻ , സ :കെ പ്രിയേഷ് കുമാർ , സ :കെ സന്തോഷൻ, സ :പി ഭാസ്കരൻ എന്നിവർ സംസാരിച്ചു.മേഖലാ ജോയിൻ്റ് സെക്രട്ടറി സ:എം.പി.വിശാഖ് നന്ദി രേഖപ്പെടുത്തി.

ഭാരവാഹികൾ ചെയർമാൻ - കെ പ്രിയേഷ് കുമാർ, വൈസ് ചെയർമാൻമാരായി ഷിജു പി , കെ ഗണേഷ് കുമാർ ,കെ രാമചന്ദ്രൻ ,എ ഗിരിധരൻ കൺവീനർ - നിജിലേഷ് പറമ്പൻ, ജോയിൻറ് കൺവീനർമാരായി ശ്രീബിഞ്ചു സി, നന്ദകൃഷ്ണ,അജിത പി എന്നിവരേയും 32 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170042/dyfi)