---
title: "പെരുങ്കളിയാട്ടം; വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിലം പണി തുടങ്ങി"
english_title: "Ground work has started on Vengara Sri Muchilot Bhagavathy Temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170040/ground-work-has-started-on-vengara-sri-muchilot-bhagavathy-temple"
published_at: "2023-12-17T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f0dc082d04_news-card.jpg"
keywords: []
---

# പെരുങ്കളിയാട്ടം; വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിലം പണി തുടങ്ങി

> **Lead Summary:** **പഴയങ്ങാടി : **പതിനഞ്ച് വർഷത്തേ ഇടവേളയ്ക്ക് ശേഷം പെരുങ്കളിയാട്ടത്തിന് കേളി കെട്ട് ഉയർന്ന വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ജനലക്ഷങ്ങളെ വരവേൽക്കാൻ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് നിലം പണി തുടങ്ങി. മുച്ചിലോട്ട് ഭഗവതിയുടെ പന്തൽ മംഗലമായ പെരുങ്കളിയാട്ടത്തിന് ജനസഹസ്രങ്ങളാണ് എത്തിചേരുന്നത് അന്നദാനം നൽകുന്നതിനുള്ള ചടങ്ങാണിത്.

## Article Content

**പഴയങ്ങാടി : **പതിനഞ്ച് വർഷത്തേ ഇടവേളയ്ക്ക് ശേഷം പെരുങ്കളിയാട്ടത്തിന് കേളി കെട്ട് ഉയർന്ന വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ജനലക്ഷങ്ങളെ വരവേൽക്കാൻ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് നിലം പണി തുടങ്ങി. മുച്ചിലോട്ട് ഭഗവതിയുടെ പന്തൽ മംഗലമായ പെരുങ്കളിയാട്ടത്തിന് ജനസഹസ്രങ്ങളാണ് എത്തിചേരുന്നത് അന്നദാനം നൽകുന്നതിനുള്ള ചടങ്ങാണിത്.

ഇതിനാവശ്യമായ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ  നിലം പണി നടത്തിയത്. മുച്ചിലോട്ട് ഭഗവതിയുടെ പ്രതിപുരുഷനായ കൃഷ്ണൻ കോമരം തിരുനടയിൽ നിന്ന് ഭദ്രദീപം കൊളുത്തി ക്ഷേത്ര സ്ഥാനികർ , അന്തി തിരിയ്യന്മാർ , ആചാരക്കാർ, ക്ഷേത്രം കാരണവന്മാർ എന്നിവരുമായി ക്ഷേത്രത്തിന്റെ കന്നിമൂലയിലുള്ള കൈലാസ ക്കല്ലിൽ മഞ്ഞക്കുറിയിട്ട് മൂന്ന് പ്രാവശ്യം വലം വെക്കുന്നു.

> തുടർന്ന് ക്ഷേത്രശാ മാർ കൈലാസ കല്ലിന് താഴ  കൈക്കോട്ട് കൊണ്ട് കിളച്ച് തുബോട്ടി കൊണ്ട് "തച്ച് ചായിച്ച് " ചാണകമെഴുകിയാണ് നിലം പണിക്ക് തുടക്കമിടുന്നത്. ശേഷം വാല്യക്കാർ ചേർന്ന് തിരി മുററവും പരിസരങ്ങളും നിലം പണിക്ക് നേതൃത്വം നൽകി പൂർത്തി കരിക്കും. 2024 ജനുവരി 27 മുതൽ 30 വരെയാണ് വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170040/ground-work-has-started-on-vengara-sri-muchilot-bhagavathy-temple)