---
title: "ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള മെഗാ തൊഴിൽമേള 27ന്"
english_title: "Mega job fair as part of Happiness Festival on 27th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169914/mega-job-fair-as-part-of-happiness-festival-on-27th"
published_at: "2023-12-17T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657e8c0e2db65_download_(2).jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള മെഗാ തൊഴിൽമേള 27ന്

> **Lead Summary:** തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും 27-ന് തൊഴിൽമേള നടത്തും. മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയമാണ് വേദി.

## Article Content

തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും 27-ന് തൊഴിൽമേള നടത്തും. മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയമാണ് വേദി.

രാവിലെ ഒൻപതുമുതൽ നടത്തുന്ന മേളയിൽ ഐ.ടി., എൻജിനിയറിങ്, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളിൽനിന്ന് 2000-ലേറെ ഒഴിവുകളുമായി നാൽപതിലേറെ പ്രമുഖ തൊഴിൽസ്ഥാപനങ്ങൾ പങ്കെടുക്കും. എസ്.എസ്.എൽ.സി. മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

ഉദ്യോഗാർഥികൾ https://forms.gle/dc399rKmQyXJ89a36 എന്ന ലിങ്ക് മുഖേന 26-ന് വൈകീട്ട് അഞ്ചിന് മുൻപ്‌ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2707610, 6282942066.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169914/mega-job-fair-as-part-of-happiness-festival-on-27th)