---
title: " മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതായുള്ള പരാതിയിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്യുമെന്ന് ആർ.ടി.ഒ"
english_title: "RTO says driver's license will be suspended"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169893/rto-says-drivers-license-will-be-suspended"
published_at: "2023-12-17T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657e77fd93f7e_Untitled-2-web.jpg"
keywords: []
---

#  മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതായുള്ള പരാതിയിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്യുമെന്ന് ആർ.ടി.ഒ

> **Lead Summary:** **കണ്ണൂർ : **മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതായുള്ള പരാതിയിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്യുമെന്ന് ആർ.ടി.ഒ. സി.യു.മുജീബ് അറിയിച്ചു. രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന നബീൽ ബസിന്റെ ഡ്രൈവർ മുഹമ്മദ് സഫ്വാനെതിരെയാണ് പരാതി.

## Article Content

**കണ്ണൂർ : **മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതായുള്ള പരാതിയിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്യുമെന്ന് ആർ.ടി.ഒ. സി.യു.മുജീബ് അറിയിച്ചു. രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന നബീൽ ബസിന്റെ ഡ്രൈവർ മുഹമ്മദ് സഫ്വാനെതിരെയാണ് പരാതി.

എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ.സനലിന്റെ റിപ്പോർട്ടിലാണ് നടപടി. ഡ്രൈവറെ ഒരാഴ്ചയ്ക്ക് എടപ്പാളിലെ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലേക്ക് അയക്കാനും ഉത്തരവായി. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന വാഹനപരിശോധനയിൽ 146 കേസുകളിൽനിന്നായി 2,48,000 രൂപ പിഴ ഈടാക്കി.

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനം ഓടിച്ചവർ, രൂപമാറ്റം വരുത്തി വാഹനം ഉപയോഗിച്ചവർ, അമിതഭാരം കയറ്റിയുള്ള വാഹന ഉപയോഗം, മൂന്നുപേരെവെച്ചുള്ള മോട്ടോർസൈക്കിൾ യാത്ര, കൂളിങ് ഫിലിം തുടങ്ങിയ വിഭാഗത്തിലാണ് കൂടുതലും പിഴ ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169893/rto-says-drivers-license-will-be-suspended)