---
title: "പരിയാരം മെഡിക്കൽ കോളേജിൽ സ്ഥാപിച്ച 12 നവീന വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു"
english_title: "M Vigin MLA inaugurated 12 new water purifiers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169889/m-vigin-mla-inaugurated-12-new-water-purifiers"
published_at: "2023-12-17T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657e74c93377c_news-card.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജിൽ സ്ഥാപിച്ച 12 നവീന വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു

> **Lead Summary:** **പരിയാരം : **കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച 12 നവീന വാട്ടർ പ്യൂരിഫയറിൻ്റെ ഉദ്ഘാടനം എം. വിജിൻ എംഎൽഎ നിർവഹിച്ചു .മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ടി. കെ പ്രേമലത അധ്യക്ഷയായിരുന്നു.

## Article Content

**പരിയാരം : **കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച 12 നവീന വാട്ടർ പ്യൂരിഫയറിൻ്റെ ഉദ്ഘാടനം എം. വിജിൻ എംഎൽഎ നിർവഹിച്ചു .മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ടി. കെ പ്രേമലത അധ്യക്ഷയായിരുന്നു.

വൈസ് പ്രിൻസിപ്പാൾ ഡോ ഷീബാ ദാമോദർ , ആർഎംഒ ഡോ എസ്.എം സരിൻ , നേഴ്‌സിംഗ് സൂപ്രണ്ട് റോസമ്മ സണ്ണി, ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ എം.വി ബിന്ദു , മെഡിക്കൽ കോളേജ് യൂണിയൻ ചെയർപേഴ്‌സൺ അഭിറാം .എസ്. കുമാർ എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ കെ. സുദീപ് സ്വാഗതവും അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ കെ. വിനോദ് നന്ദിയും പറഞ്ഞു.കല്യാശ്ശേരി എംഎൽഎ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ്, മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാനിലകളിലും ഡെൻ്റൽ കോളേജിലുമായി 12 വാട്ടർ പ്യൂരിഫെയർ സ്ഥാപിച്ചത്,

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ജൂൺ മാസത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത്, മെഡിക്കൽ കോളേജ് ആശുപത്രികളിലെ എല്ലാ നിലകളിലും വാട്ടർ പ്യൂരിഫെയർ സ്ഥാപിക്കുമെന്ന് എംഎൽഎ നൽകിയ വാഗ്‌ദാനമാണ്' ഇതോടെ നടപ്പാക്കപ്പെട്ടത്. ഇതേപോലെ വാഗ്ദാനം പാലിച്ച്, മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ ഹൈമാസ്റ്റ്-മിനിമാസ്റ്റ് ലൈറ്റുകളും മെഡി ക്കൽ കോളേജ് വിദ്യാർത്ഥികൾക്കായി 35 ലക്ഷം രൂപ ചെലവിൽ ബസ്സും എം.വിജിൻ എംഎൽഎ യുടെ ഫണ്ടിൽ ഉൾപ്പെടുത്തി സമീപഘട്ടത്തിൽ അനുവദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169889/m-vigin-mla-inaugurated-12-new-water-purifiers)