---
title: "പയ്യാമ്പലം പുലിമുട്ട് നിര്‍മ്മാണം അന്തിമഘട്ടത്തില്‍"
english_title: "Payyambalam embankment construction in final stage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169740/payyambalam-embankment-construction-in-final-stage"
published_at: "2023-12-16T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d6d3918cdc_Untitled-2-web.jpg"
keywords: []
---

# പയ്യാമ്പലം പുലിമുട്ട് നിര്‍മ്മാണം അന്തിമഘട്ടത്തില്‍

> **Lead Summary:** **കണ്ണൂർ: **കണ്ണൂര്‍ കോര്‍പ്പറേഷന്‍ പയ്യാമ്പലത്ത് നിര്‍മ്മിക്കുന്ന പുലിമുട്ടിന്‍റെ നിര്‍മ്മാണം പുതുവര്‍ഷാരംഭത്തില്‍ പൂര്‍ത്തിയാകും. നിര്‍മ്മാണത്തിന്‍റെ 90 ശതമാനത്തിലധികം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവിലുള്ള തോടിന് സമാന്തരമായി 90 മീറ്ററും തുടര്‍ന്ന് കടലിലേക്ക് 160 മീറ്ററുമായി ആകെ 250 മീറ്റര്‍ നിളത്തില്‍ കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

## Article Content

**കണ്ണൂർ: **കണ്ണൂര്‍ കോര്‍പ്പറേഷന്‍ പയ്യാമ്പലത്ത് നിര്‍മ്മിക്കുന്ന പുലിമുട്ടിന്‍റെ നിര്‍മ്മാണം പുതുവര്‍ഷാരംഭത്തില്‍ പൂര്‍ത്തിയാകും. നിര്‍മ്മാണത്തിന്‍റെ 90 ശതമാനത്തിലധികം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവിലുള്ള തോടിന് സമാന്തരമായി 90 മീറ്ററും തുടര്‍ന്ന് കടലിലേക്ക് 160 മീറ്ററുമായി ആകെ 250 മീറ്റര്‍ നിളത്തില്‍ കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

പയ്യാമ്പലം തീരപ്രദേശത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കടല്‍ വെള്ളം കയറുന്നതിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുലിമുട്ട് നിര്‍മ്മാണം ആരംഭിച്ചത്.

കോര്‍പ്പറേഷനിലെ പഞ്ഞിക്കയില്‍, ചാലാട്, പള്ളിയാംമൂല എന്നീ ഡിവിഷനുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം സുഗമമായി കടലിലേക്കൊഴുകാതെയും, വേലിയേറ്റ സമയത്ത് കടലില്‍ നിന്നും തിരിച്ചൊഴുകാതെയും കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നത്തിന് ശാശ്വതപരിഹാരമായാണ് പടന്നത്തോടിന്‍റെ അഴിമുഖത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നത്.

**

**

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169740/payyambalam-embankment-construction-in-final-stage)