---
title: "തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ വ്യാപാരോത്സവ് '23: നാലാമത് നറുക്കെടുപ്പ് നടത്തി"
english_title: "Taliparamba Shopping Festival "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169625/taliparamba-shopping-festival-vyaparotsav-23"
published_at: "2023-12-16T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d234e017bf_news-card.jpg"
keywords: []
---

# തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ വ്യാപാരോത്സവ് '23: നാലാമത് നറുക്കെടുപ്പ് നടത്തി

> **Lead Summary:** > കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മർച്ചന്റ്‌സ് അസോസിയേഷൻ അഭിമുഖ്യത്തിൽ നടത്തുന്ന തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ "വ്യാപാരോത്സവ് '23" മാസം തോറും നടത്താറുള്ള നറുക്കെടുപ്പ് ഭാഗമായി തളിപറമ്പ ചിറവക് ഡ്രീം മാൾ ലൂയിസ് ഫിലിപ്പ് ഷോറൂമിന്റെ മുന്നിൽ വെച്ച നടന്നു. തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ തളിപറമ്പ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എം.കൃഷ്ണൻ ഉൽഘടനം ചെയ്തു.

## Article Content

> കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മർച്ചന്റ്‌സ് അസോസിയേഷൻ അഭിമുഖ്യത്തിൽ നടത്തുന്ന തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ "വ്യാപാരോത്സവ് '23" മാസം തോറും നടത്താറുള്ള നറുക്കെടുപ്പ് ഭാഗമായി തളിപറമ്പ ചിറവക് ഡ്രീം മാൾ ലൂയിസ് ഫിലിപ്പ് ഷോറൂമിന്റെ മുന്നിൽ വെച്ച നടന്നു. തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ തളിപറമ്പ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എം.കൃഷ്ണൻ ഉൽഘടനം ചെയ്തു.

നറുക്കെടുപ്പിന്റെ ഭാഗമായി നടത്തിയ പുഞ്ചിരി മത്സരത്തിൽ വിജയിച്ച കുരുന്നുകൾ ചേർന്നു കൊണ്ട് വ്യാപാരോത്സവിന്റെ നാലാം ഘട്ട നറുക്കെടുപ്പ് നിർവഹിച്ചു.വ്യാപാരോത്സവ് കോർഡിനേറ്റർ എം.എ.മുനീർ നറുക്കെടുപ്പ് നിയന്ത്രിച്ചു. കഴിഞ്ഞ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം അജ്നാസ് ഇസ്കാൻ ജ്വല്ലറി,ഫാറൂഖ് സെഞ്ച്വറി ഫാഷൻ സിറ്റി,മിൻഹാജ്‌ നിയർബി ഹൈപ്പർ മാർക്കറ്റ്,മുഹമ്മദ് റാഫി ഷൂബീഡൂ ഫുട്‍വെയർ,ഫർസീൻ കെ.എം. പ്ലൈവുഡ്, ഷഫീഖ് ലുയിസ് ഫിലിപ്പ്,ഹാഷിം ഡ്രീം മാൾ,വിൻസെന്റ് പാറേക്കുളം എന്നിവർ ചേർന്നു നൽകി.

പ്രോഗ്രാമിൽ പങ്കെടുത്ത സദസ്സിൽ നിന്നും നറുക്കിട്ട് പങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകി.വൈസ് പ്രസിഡന്റുമാരായ കെ.അയൂബ്,കെ. മുസ്തഫ അൽഫ,സെക്രട്ടറിമാരായ കെ.കെ.നാസർ,കെ.വി.ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് അൽ-നഫ്ര കലാസംഗത്തിന്റെ ഇശൽ സന്ധ്യയും നടത്തി.ചടങ്ങിനു തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും ട്രെഷറർ ടി.ജയരാജ്‌ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169625/taliparamba-shopping-festival-vyaparotsav-23)