---
title: "ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "A young man was caught with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169624/a-young-man-was-caught-with-ganja"
published_at: "2023-12-16T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d216085dfb_news-card.jpg"
keywords: []
---

# ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **അതിഥിതൊഴിലാളി കഞ്ചാവുമായി എക്‌സൈസ് പിടിയില്‍. ഒഡീഷ കേന്ദപ്പാറയിലെ രാജ്കതിക താലൂക്കില്‍ മനപൂരിലെ ബബിന മാലിക്ആണ് പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **അതിഥിതൊഴിലാളി കഞ്ചാവുമായി എക്‌സൈസ് പിടിയില്‍. ഒഡീഷ കേന്ദപ്പാറയിലെ രാജ്കതിക താലൂക്കില്‍ മനപൂരിലെ ബബിന മാലിക്ആണ് പിടിയിലായത്.

ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പട്രോള്‍ നടത്തുന്നതിനിടയില്‍ തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 318 ഗ്രാം ഉണക്ക കഞ്ചാവുമായി ഇയാളെ പിടികൂടിയത്.

പ്രിവന്റീവ് ഓഫീസര്‍ പി.കെ.രാജീവന്‍, കെ.രാജേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഉല്ലാസ് ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി.ശ്യാം രാജ്, പി.പി.റെനില്‍ കൃഷ്ണന്‍, എക്‌സൈസ് ഡ്രൈവര്‍ സി.വി.അനില്‍ കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169624/a-young-man-was-caught-with-ganja)