---
title: "കണ്ണൂർ പയ്യന്നൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം; നടപടിയെടുക്കാതെ അധികൃതർ"
english_title: "The authorities did not take any action against the private buses competing on the Kannur Payyannur route"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16960/the-authorities-did-not-take-any-action-against-the-private-buses-competing-on-the-kannur-payyannur-route"
published_at: "2021-12-20T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c02a09157c0_IMG_20211220_120553_969.jpg"
keywords: []
---

# കണ്ണൂർ പയ്യന്നൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം; നടപടിയെടുക്കാതെ അധികൃതർ

> **Lead Summary:** കണ്ണൂർ പയ്യന്നൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നടപടിയെടുക്കാതെ അധികൃതർ. കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളുടെ വേഗതയുടെ കാര്യത്തിൽ നിയന്ത്രണം ആവശ്യമായി വന്നിരിക്കുകയാണ്.

## Article Content

കണ്ണൂർ പയ്യന്നൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നടപടിയെടുക്കാതെ അധികൃതർ. കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളുടെ വേഗതയുടെ കാര്യത്തിൽ നിയന്ത്രണം ആവശ്യമായി വന്നിരിക്കുകയാണ്.

അമിത വേഗതയിൽ മത്സരയോട്ടം നടത്തുമ്പോൾ സാധാരണക്കാരായ യാത്രക്കാരുടെ കാര്യം പരുങ്ങലിലാണ്. ദിവസവും അപകടങ്ങൾ പതിവായിട്ടുപോലും നടപടിയെടുക്കാതെ അധികൃതർ മടിച്ചു നിൽക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ യാത്രക്കാർ ഇത്തരം ബസ്സുകാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള ദുരനുഭവത്തെ ക്കുറിച്ച് ജനങ്ങളോട് പങ്ക് വെക്കുന്നു, പോലീസിൽ പരാതി നൽകുന്നു. എന്നിരുന്നാലും നടപടിയൊന്നുമുണ്ടാകുന്നില്ല.

അതുകൊണ്ട് തന്നെയാണ് കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന ബസ്സുകൾക്ക് ഇത്ര ഖ്യാതിയും. ഇരുചക്ര വാഹനങ്ങൾ, കാൽനടയാത്രക്കാർ തുടങ്ങി എല്ലാ പൊതുജനങ്ങളുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഇത്തരം ബസ്സുകളുടെ വേഗത കുറക്കാനും അപകടങ്ങൾ ഒഴിവാക്കാനും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 കൂടാതെ തളിപ്പറമ്പ് നഗരത്തിൽ എത്തിയാൽ ബസ് നിർത്തുന്നതും നാഷണൽ ഹൈവേയിൽ ബ്ലോക്ക്‌ ഉണ്ടാക്കികൊണ്ടാണ്. വേഗതക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അത്തരം നിയന്ത്രണങ്ങളൊക്കെ കാറ്റിൽ പരത്തുകയാണ് ഇത്തരം ബസ്സ്‌ ജീവനക്കാർ. ഇതിനെതിരെ കർശന നടപടി എടുത്തില്ലെങ്കിൽ വാഹനാപകടങ്ങൾ പതിവാകുമെന്ന മുന്നറിയിപ്പും ജനങ്ങൾ നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16960/the-authorities-did-not-take-any-action-against-the-private-buses-competing-on-the-kannur-payyannur-route)