---
title: "നക്ഷത്ര കൊലക്കേസ്; പ്രതി പിതാവ് ‌ ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി"
english_title: "Nakshatra murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169544/nakshatra-murder-case"
published_at: "2023-12-15T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c77a88b145_Untitled-2-web.jpg"
keywords: []
---

# നക്ഷത്ര കൊലക്കേസ്; പ്രതി പിതാവ് ‌ ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി

> **Lead Summary:** **കൊല്ലം: **ആറുവയസുള്ള മകളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി. മാവേലിക്കര നക്ഷത്ര കൊലപാതക കേസിലെ പ്രതി ശ്രീമഹേഷാണ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.

## Article Content

**കൊല്ലം: **ആറുവയസുള്ള മകളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി. മാവേലിക്കര നക്ഷത്ര കൊലപാതക കേസിലെ പ്രതി ശ്രീമഹേഷാണ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.

പ്രതിയെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയശേഷം തിരുവനന്തപുരം സെൻട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി ശാസ്താംകോട്ടയില്‍ വച്ച്‌ ഇയാള്‍ ട്രെയിനില്‍ നിന്ന് പോലീസിനെ വെട്ടിച്ച്‌ ചാടുകയായിരുന്നു. 

കഴിഞ്ഞ ജൂണ്‍ ഏഴിനു രാത്രി നക്ഷത്രയെ മഴു ഉപയോഗിച്ച്‌ കൊലപ്പെടുത്തിയശേഷം പ്രതി സ്വന്തം അമ്മയേയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.മാവേലിക്കര സബ് ജയിലില്‍വച്ച്‌ ഇയാള്‍ കഴുത്തു മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

നക്ഷത്രയുടെ അമ്മ മരിച്ച ശേഷം പ്രതി പുനര്‍വിവാഹത്തിനു ശ്രമിച്ചിരുന്നു. മകള്‍ ഉള്ളതുകൊണ്ടാണ് വിവാഹം നടക്കാത്തതെന്ന് കരുതിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169544/nakshatra-murder-case)